ലോക അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പിൽ പി.യു. ചിത്രയ്ക്ക് അവസരമില്ല; പ്രതിഷേധാർഹമെന്നു മുഖ്യമന്ത്രി

അവസാന നിമിഷമാണ് ചിത്രയെ ഒഴിവാക്കിയത്. ഫെഡറേഷനിലെ മലയാളികളാരും ചിത്രയ്ക്കു വേണ്ടി സംസാരിച്ചില്ലെന്നും ചിത്രയുടെ പരിശീലകൻ വ്യക്തമാക്കി.

ലോക അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പിൽ പി.യു. ചിത്രയ്ക്ക് അവസരമില്ല; പ്രതിഷേധാർഹമെന്നു മുഖ്യമന്ത്രി

ലോക അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍‌ അവസരം നിഷേധിച്ചതിനെതിരെ പി.യു. ചിത്ര ഹൈക്കോടതിയെ സമീപിക്കും. അത്‍ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ‍ചിത്രയുടെ പരിശീലകന്‍ എൻ.എസ്. സിജിന്‍ പറഞ്ഞു. അവസാന നിമിഷമാണ് ചിത്രയെ ഒഴിവാക്കിയത്. ഫെഡറേഷനിലെ മലയാളികളാരും ചിത്രയ്ക്കുവേണ്ടി സംസാരിച്ചില്ലെന്നും ചിത്രയുടെ പരിശീലകൻ വ്യക്തമാക്കി.

എന്നാൽ, ഒഫീഷ്യൽസിന് പോകാൻ വേണ്ടിയാണ് ചിത്രയെ ഒഴിവാക്കിയതെങ്കിൽ അത് അം​ഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിത്രയെ ടീമിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More >>