ഒത്തുകളി വിവാദം; പാക് ക്രിക്കറ്റ് താരം ഖാലിദ് ലത്തീഫിന് അഞ്ച് വര്‍ഷത്തെ വിലക്ക്

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളിച്ചതിനെത്തുടര്‍ന്നാണ് ലത്തീഫിന് വിലക്ക് ഏര്‍പ്പെടുത്തിയത്.പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഏര്‍പ്പെടുത്തിയ വിലക്ക് ലാഹോര്‍ ഹൈക്കോടതി ശരിവച്ചു. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളിച്ചതിനെത്തുടര്‍ന്നാണ് ലത്തീഫിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഒത്തുകളി വിവാദം; പാക് ക്രിക്കറ്റ് താരം ഖാലിദ് ലത്തീഫിന് അഞ്ച് വര്‍ഷത്തെ വിലക്ക്

പാക് ഓപ്പണര്‍ ഖാലിദ് ലത്തീഫിന് ഒത്തുകളി വിവാദത്തില്‍ അഞ്ച് വര്‍ഷത്തെ വിലക്ക്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഏര്‍പ്പെടുത്തിയ വിലക്ക് ലാഹോര്‍ ഹൈക്കോടതി ശരിവച്ചു. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളിച്ചതിനെത്തുടര്‍ന്നാണ് ലത്തീഫിന് വിലക്ക് ഏര്‍പ്പെടുത്തിയത്.പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഏര്‍പ്പെടുത്തിയ വിലക്ക് ലാഹോര്‍ ഹൈക്കോടതി ശരിവച്ചു. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളിച്ചതിനെത്തുടര്‍ന്നാണ് ലത്തീഫിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഒത്തുകളി നടന്നിട്ടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പിസിബി ദീര്‍ഘനാളുകളായി നടത്തിവരുന്ന അന്വേഷണത്തിലാണ് ലത്തീഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വിലക്ക് കൂടാതെ ഒരു മില്യന്‍ പാകിസ്താന്‍ രൂപയും ലത്തീഫ് പിഴയായി നല്‍കണം. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻറെ തിരുമാനത്തിനെ ശരിവച്ച ലാഹോര്‍ ഹൈക്കോടതി ഖാലിദ് ലത്തീഫ് നല്‍കിയ ഹരജി തള്ളുകയായിരുന്നു. പിസിബി ലത്തീഫിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ താരമായ ലത്തീഫ് പാകിസ്താന്‍ ദേശീയ ടീമിന് വേണ്ടി അഞ്ച് ഏകദിനങ്ങളിലും 13 ടി ട്വന്റി മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളിൽ നിന്നായി 29.40 ശരാശരിയിൽ 147 റൺസും 13 അന്താരാഷ്ട്ര ടി ട്വന്റികളിൽ 21.54 ശരാശരിയിൽ 237 റൺസും ഖാലിദ് ലത്തീഫ് നേടിയിട്ടുണ്ട്.

Story by
Read More >>