ഒഴിവാക്കല്‍ മനഃപൂര്‍വ്വം തന്നെ; ചിത്രയ്‌ക്കൊപ്പം ഒഴിവാക്കപ്പെട്ട രണ്ടു താരങ്ങള്‍ ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കു പോകുന്നു

ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ചിത്രയെ ഒഴിവാക്കാന്‍ രണ്ടാമതൊന്നാലോചിക്കാതെ ഫെഡറേഷന്‍ തീരുമാനിക്കുകയായിരുന്നു. അതേ സ്ഥാനത്താണ് പട്ടികയിലില്ലാതിരുന്ന രണ്ടുപേര്‍ ലണ്ടനിലേക്കു പോകാന്‍ തയാറെടുക്കുന്നതെന്നുള്ളതും ശ്രദ്ധേയമാണ്. ഇരുവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി രണ്ടാമതൊരു എന്‍ട്രി കൂടി അത്‌ലറ്റിക് ഫെഡറേഷന്‍ സമര്‍പ്പിക്കുകയായിരുന്നു...

ഒഴിവാക്കല്‍ മനഃപൂര്‍വ്വം തന്നെ; ചിത്രയ്‌ക്കൊപ്പം ഒഴിവാക്കപ്പെട്ട രണ്ടു താരങ്ങള്‍ ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കു പോകുന്നു

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും പി യു ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനു പിന്നില്‍ കളികള്‍ നടന്നിട്ടുണ്ടെന്നുള്ളതിന് തെളിവുകള്‍ പുറത്ത്. ചിത്രയ്‌ക്കൊപ്പം ഒഴിവാക്കപ്പെട്ട രണ്ടു താരങ്ങള്‍ ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനായി ലണ്ടനിലേക്ക് പോകുന്ന കാര്യത്തില്‍ തീരുമാനമായി. സ്റ്റീപ്പിള്‍ ചേസ് താരം സുധാ സിംഗും ദ്യുതി ചന്ദുമാണ് അത്‌ലറ്റിക് ഫെഡറേഷന്റെ അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ചത്.

ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ചിത്രയെ ഒഴിവാക്കാന്‍ രണ്ടാമതൊന്നാലോചിക്കാതെ ഫെഡറേഷന്‍ തീരുമാനിക്കുകയായിരുന്നു. അതേ സ്ഥാനത്താണ് പട്ടികയിലില്ലാതിരുന്ന രണ്ടുപേര്‍ ലണ്ടനിലേക്കു പോകാന്‍ തയാറെടുക്കുന്നതെന്നുള്ളതും ശ്രദ്ധേയമാണ്. ഇരുവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി രണ്ടാമതൊരു എന്‍ട്രി കൂടി അത്‌ലറ്റിക് ഫെഡറേഷന്‍ സമര്‍പ്പിക്കുകയായിരുന്നു.

26 അംഗ ലിസ്റ്റാണ് ഫെഡറേഷന്‍ പുതുതായി പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ദ്യുതി ചന്ദ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് സംഘത്തില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ജൂണ്‍ 24 കഴിഞ്ഞുപോയതിനാല്‍ ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തത്.

Read More >>