മുൻ ഒളിമ്പിക്സ് മെഡലിസ്റ്റ് ഇപ്പോൾ ടാക്സി ഡ്രൈവർ

അഞ്ചു തവണ ദേശീയ ചാമ്പ്യനായ ലഖ സിംഗ് 1994 ൽ ടെഹ്റാനിൽ നടന്ന ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും തൊട്ടടുത്ത വർഷം താഷ്‌ക്കന്റിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി.

മുൻ ഒളിമ്പിക്സ് മെഡലിസ്റ്റ് ഇപ്പോൾ ടാക്സി ഡ്രൈവർ

മുൻ ഒളിമ്പിക്സ് മെഡലിസ്റ്റ് ലഖ സിംഗ് ഇപ്പോൾ പഞ്ചാബിലെ ലുധിയാനയിൽ ടാക്സി ഓടിക്കുകയാണ്. മെഡലുകൾ കൊണ്ട് വയറ് നിറയില്ലെന്ന് മനസ്സിലായ 1994 ലെ ഹിരോഷിമ ഏഷ്യാഡിൽ ബോക്സിംഗ് 81 കിലോ വിഭാഗത്തിലെ വെങ്കല മെഡലിസ്റ്റിന് മറ്റു വഴികൾ ഉണ്ടായിരുന്നില്ല. മാസം 8000 രൂപയാണ് ലഖ സിംഗിന്റെ മാസ വരുമാനം.

അഞ്ചു തവണ ദേശീയ ചാമ്പ്യനായ ലഖ സിംഗ് 1994 ൽ ടെഹ്റാനിൽ നടന്ന ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും തൊട്ടടുത്ത വർഷം താഷ്‌ക്കന്റിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി. ഈ പ്രകടനം 1996 ൽ നടന്ന അറ്റ്‌ലാന്റാ ഒളിമ്പിക്സിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷയായി. ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലെ നേട്ടം ഒളിമ്പിക്സ് വേദിയിൽ തുടരാൻ ലഖ സിംഗിനായില്ല. 91 കിലോ കാറ്റഗറിയിൽ 17 ആം സ്ഥാനത്താണ് ലഖ സിംഗ് ഫിനിഷ് ചെയ്തത്. എങ്കിലും 90 കളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബോക്സറായിരുന്നു ലഖ സിംഗ്.

ഇന്ത്യൻ ബോക്സിംഗ് ഫെഡറേഷനും പഞ്ചാബ് സർക്കാരിനും തന്റെ അവസ്ഥ വിശദീകരിച്ച് ഒരുപാട് കത്തുകളയച്ചെങ്കിലും നടപടിയുണ്ടായില്ല എന്ന് ലഖ സിംഗ് ആരോപിക്കുന്നു. താൻ ഓടിക്കുന്ന ടാക്സി പോലും തന്റെ സ്വന്തമല്ലെന്നും തന്നെ കേൾക്കാൻ ആരും തയ്യാറാകുന്നില്ലെന്നും 52 കാരനായ പഴയ ബോക്സിംഗ് താരം പരാതിപ്പെടുന്നു.

Read More >>