സച്ചിന്‍ സിനിമയ്‌ക്ക് ദൃശ്യങ്ങള്‍ നല്‍കാന്‍ ബിസിസിഐയുടെ ഇളവില്ല.

എ.ആർ റഹ്മാൻ സംഗീതം നൽകുന്ന സച്ചിന്‍ ചിത്രം കാർണിവൽ മോഷൻ പിക്ചേഴ്സിന്‍റെ നേതൃത്വത്തിൽ മലയാളിയായ ശ്രീകാന്ത് ഭാസിയും രവിഭഗ്ചന്ദ്കയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിതം അടുത്തമാസം 26ന് പുറത്തിറങ്ങും.

സച്ചിന്‍ സിനിമയ്‌ക്ക് ദൃശ്യങ്ങള്‍ നല്‍കാന്‍ ബിസിസിഐയുടെ ഇളവില്ല.

സച്ചിന്റെ കരിയറിലെ നിര്‍ണായക ഇന്നിംഗ്സുകളുടെ ദൃശ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കണമെന്ന സിനിമാ നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥന ബിസിസിഐ തള്ളി. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സച്ചിൻ സിനിമയായ സച്ചിൻ എ ബില്യണ്‍ ഡ്രീംസിന് വേണ്ടിയാണ് ഈ ദൃശ്യങ്ങള്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്.

ധോണി, ഗാംഗുലി എന്നിവരുടെ ജീവിതം പ്രമേയമാക്കിയ സിനിമകള്‍ക്ക് പണം വാങ്ങിയാണ് ദൃശ്യങ്ങള്‍ ബിസിസിഐ നല്‍കിയത്. അത്തരമൊരു സാഹചര്യത്തില്‍ സച്ചിന്‍ സിനിമയ്ക്ക് മാത്രമായി പ്രത്യേക ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വാങ്കഡേയില്‍ സച്ചിന്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിന്റെ വീഡിയോ സൗജന്യമായി നല്‍കുമെന്നു ബിസിസിഐ സമ്മതിച്ചു.

ഒരു കോടി രൂപ നല്‍കിയാണ് എം.എസ്.ധോണി ദ അണ്‍ടോള്‍ഡ്‌ സ്റ്റോറിയുടെ നിര്‍മ്മാതാക്കള്‍ താരത്തിന്റെ പ്രധാന ഇന്നിംഗ്സുകളുടെ ദൃശ്യങ്ങള്‍ വാങ്ങിയത്. ഗാംഗുലിയും പണം നല്‍കി തന്‍റെ ഇന്നിംഗ്സുകളുടെ ദൃശ്യങ്ങള്‍ വാങ്ങിയിട്ടണ്ട്.

എ.ആർ റഹ്മാൻ സംഗീതം നൽകുന്ന സച്ചിന്‍ ചിത്രം കാർണിവൽ മോഷൻ പിക്ചേഴ്സിന്‍റെ നേതൃത്വത്തിൽ മലയാളിയായ ശ്രീകാന്ത് ഭാസിയും രവിഭഗ്ചന്ദ്കയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിതം അടുത്തമാസം 26ന് പുറത്തിറങ്ങും.