മുസ്ലിം വനിതാ കായികതാരങ്ങള്‍ക്ക് നൈക്കിയുടെ സ്പോര്‍ട്സ് ഹിജാബ്

2012ല്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ സൗദി അറേബ്യന്‍ സ്പ്രിന്റ് താരം സാറാ അത്താര്‍ ഹിജാബ് ധരിച്ച് മത്സരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു മാറ്റത്തിന് അന്താരാഷ്ട്ര സമൂഹത്തില്‍ തുടക്കമിട്ടത്

മുസ്ലിം വനിതാ കായികതാരങ്ങള്‍ക്ക് നൈക്കിയുടെ സ്പോര്‍ട്സ് ഹിജാബ്

ഹിജാബ് ധരിക്കുന്നവരെ ലക്ഷ്യമിട്ടുള്ള സ്‌പോര്‍ട്‌സ് വെയറുകള്‍ നൈക്കി പുറത്തിറക്കുന്നു. 'ദ നൈക്കി പ്രോ ഹിജാബ് ' എന്നു പേരിട്ടിട്ടുള്ള വസ്ത്രങ്ങള്‍ അടുത്ത വര്‍ഷമായിരിക്കും വിപണിയിലെത്തുക.

സാംസ്‌കാരിക മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ ഹിജാബ് സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ പുറത്തിറക്കുന്നതെന്ന് 'നൈക്കി' വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ സ്ത്രീകള്‍ കായികരംഗത്തേക്കു കടന്നുവരുന്നുണ്ട്. 2012ല്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ സൗദി അറേബ്യന്‍ സ്പ്രിന്റ് താരം സാറാ അത്താര്‍ ഹിജാബ് ധരിച്ച് മത്സരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു മാറ്റത്തിന് അന്താരാഷ്ട്ര സമൂഹത്തില്‍ തുടക്കമിട്ടതെന്നും കുറിപ്പില്‍ പറയുന്നു.

ഭാരം കുറഞ്ഞതും അനുയോജ്യമായതുമായ ഒരു ഹെഡ് ഗിയര്‍ മാത്രമാണ് തനിക്ക് ഒളിംപിക്സിനിടയില്‍ ഉണ്ടായിരുന്നതെന്നും അത് എല്ലാ രാത്രിയിലും വൃത്തിയാക്കിയെടുക്കുന്നതായിരുന്നു തന്റെ ജോലിയെന്നും സാറാ അത്താര്‍ നൈക്കിയോടു പങ്കു വച്ചിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു സംരംഭത്തിലേക്ക് തങ്ങള്‍ ശ്രദ്ധ പതിപ്പിച്ചതെന്നും നൈക്കി പറയുന്നു

കൂടാതെ യു.എ.ഇ വെയ്റ്റ്‌ലിഫ്റ്റിങ് ഒളിംപ്യന്‍ അംന അല്‍ ഹദ്ദാദും സമാനമായ അനുഭവം പങ്കു വച്ചിരുന്നു. ഇവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചാണ് കൂടുതല്‍ സുഖകരവും ശരീരത്തിന് ഇണങ്ങിയതുമായ രീതിയില്‍ ഹിജാബ് വികസിപ്പിച്ചെടുത്തത്

Read More >>