മടക്കു കസേരയില്ല: ജിസിഡിഎയുടെ പിടിപ്പുകേടു മൂലം കൊച്ചിയിൽ കാണികളുടെ എണ്ണം കുറച്ചു

കസേര മടങ്ങുന്നവ ആയിരുന്നെങ്കില്‍ ഒരാള്‍ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ അടുത്തയാള്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ സ്ഥലം ലഭിക്കുകയും വേഗത്തില്‍ സ്റ്റേഡിയത്തിനു പുറത്തെത്താനും സാധിക്കുമായിരുന്നു. മടക്കു കസേരകള്‍ വേണമെന്ന ഫിഫയുടെ നിർദ്ദേശം അവഗണിച്ചതാണ് ഒടുവില്‍ ടിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിലേക്ക് എത്തിച്ചത്.

മടക്കു കസേരയില്ല: ജിസിഡിഎയുടെ പിടിപ്പുകേടു മൂലം കൊച്ചിയിൽ കാണികളുടെ എണ്ണം കുറച്ചു

കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നത് ജിസിഡിഎയുടെ പിടിപ്പുകേടു മൂലമെന്ന് ആക്ഷേപം. മടക്കു കസേരകൾ വേണമെന്ന ഫിഫയുടെ നിർദ്ദേശം അവഗണിച്ചതാണു കാരണം.

അടിയന്തര ഘട്ടങ്ങളിൽ എട്ടു മിനുട്ടിനുള്ളിൽ സ്റ്റേഡിയത്തിലെ മുഴുവൻ കാണികളെയും ഒഴിപ്പിക്കാൻ കഴിയണമെന്ന ഫിഫയുടെ മാനദണ്ഡം പാലിക്കാത്തതിനാലാണ് അരലക്ഷത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന കലൂര്‍ സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 41,478 ആയി കുറയ്ക്കാൻ ധാരണയായത്. എന്നാല്‍ ഒടുവില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ സീറ്റുകളുടെ എണ്ണം വീണ്ടും കുറയ്ക്കാൻ ശുപാർശയുണ്ടായി. ഒടുവിൽ 29,000 ആയി കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കസേരകള്‍ മടങ്ങുന്നവയല്ലാത്തതിനാല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിനു പുറത്തു കടക്കാന്‍ കൂടുതല്‍ സമയം വേണം. അതിനാലാണ് സീറ്റുകളുടെ എണ്ണം 29,000 -ൽ കൂടരുതെന്ന നിർദ്ദേശമുണ്ടായത്. മടങ്ങുന്ന കസേരകള്‍ ഘടിപ്പിക്കാന്‍ ചെലവേറും എന്നതിനാല്‍ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎ വിലകുറഞ്ഞ മടങ്ങാത്ത കസേരകള്‍ സ്ഥാപിച്ചുവെന്നാണ് ആക്ഷേപം.

Read More >>