'ധോണി ഇതിഹാസ താരം'; എപ്പോൾ വിരമിക്കണമെന്ന് അദ്ദേഹത്തിനറിയാമെന്ന് എം എസ് കെ പ്രസാദ്

ധോണിക്ക‌് പകരക്കാരനെ വളർത്തിയെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ഋഷഭ‌് പന്തിനെ ടീമിലെടുത്തത‌് അതിന്റെ ഭാഗമാണെന്നും പ്രസാദ് വ്യക്തമാക്കി.

ധോണി ഇതിഹാസ താരം; എപ്പോൾ വിരമിക്കണമെന്ന് അദ്ദേഹത്തിനറിയാമെന്ന് എം എസ് കെ പ്രസാദ്

ക്രിക്കറ്റിൽനിന്ന‌് എപ്പോൾ വിരമിക്കണമെന്ന‌് ധോണിയെപ്പോലുള്ള ഇതിഹാസതാരത്തിന‌് അറിയാമെന്ന‌് സെലക‌്ഷൻ കമ്മിറ്റി ചെയർമാൻ എം എസ‌് കെ പ്രസാദ‌്. വിരമിക്കൽ വ്യക്തിപരമായ കാര്യമാണെന്നും അതിനാൽ ഇക്കാര്യത്തിൽ ചർച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട‌് മാസത്തേക്ക‌് സൈനികസേവനത്തിന‌് പോകുകയാണ‌്. അപ്പോൾ ധോണിയെക്കുറിച്ചുള്ള ചർച്ചയ‌്‌ക്ക‌് പ്രസക്തിയില്ലെന്നും പ്രസാദ് വ്യക്തമാക്കി.

വിൻഡീസിനെതിരായ പരമ്പരയ‌്ക്ക‌് ഉണ്ടാകില്ലെന്ന‌് ധോണി അറിയിച്ചിരുന്നു. ‌ലോകകപ്പിലെ പ്രകടനവും ഭാവിയിലേക്കുള്ള പരമ്പരകളും കണക്കിലെടുത്താണ‌് ടീം പ്രഖ്യാപിച്ചത‌്. ധോണിക്ക‌് പകരക്കാരനെ വളർത്തിയെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ഋഷഭ‌് പന്തിനെ ടീമിലെടുത്തത‌് അതിന്റെ ഭാഗമാണെന്നും പ്രസാദ് വ്യക്തമാക്കി.

Read More >>