ധോണിയുടെ സമയം അതിക്രമിച്ചു; പുറത്താക്കും മുൻപേ ടീമിൽ നിന്നും ഒഴിയണമെന്ന് സുനിൽ ഗവാസ്കർ

ലക്ഷക്കണക്കിന് ആളുകളെ പോലെ ഞാനും ധോണിയുടെ ഒരു ആരാധകന്‍ തന്നെയാണ്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനത്തോടും പറയുകയാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ഗവാസ്കറുടെ അഭിപ്രായപ്രകടനം.

ധോണിയുടെ സമയം അതിക്രമിച്ചു; പുറത്താക്കും മുൻപേ ടീമിൽ നിന്നും ഒഴിയണമെന്ന് സുനിൽ ഗവാസ്കർ

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ എംഎസ് ധോണിയുടെ സമയം അതിക്രമിച്ചെന്നും പുറത്താക്കും മുൻപേ ഒഴിയണമെന്നും സുനിൽ ഗവാസ്കർ. അദ്ദേഹം വിരമിക്കേണ്ട സമയമായെന്നും ധോണിക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തേണ്ട സമയമായെന്നും എന്താണ് ധോനിയുടെ മനസിലുള്ളതെന്ന് ആര്‍ക്കും അറിയില്ലെന്നും ഗവാസ്കർ കൂട്ടിച്ചേര്‍ത്തു. ലക്ഷക്കണക്കിന് ആളുകളെ പോലെ ഞാനും ധോണിയുടെ ഒരു ആരാധകന്‍ തന്നെയാണ്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനത്തോടും പറയുകയാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ഗവാസ്കറുടെ അഭിപ്രായപ്രകടനം. ഇന്ത്യാ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗവാസ്കറുടെ പരാമർശങ്ങൾ.

ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണിയുടെ ഭാവിയെ പറ്റി ധോണിക്ക് മാത്രമേ പറയാനാകൂ. ധോണിയുടെ പ്രായം ഇപ്പോൾ 38ല്‍ എത്തിനില്‍ക്കുകയാണ്. ഈ ഘട്ടത്തിൽ ഇന്ത്യ മുന്നോട്ടു ചിന്തിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഗവാസ്കർ വ്യക്തമാക്കി. ട്വന്റി 20 ലോകകപ്പാണ് ഇനി വരാനുള്ളത്. ആ സമയമാകുമ്പോഴേക്കും ധോണിക്ക് 39 വയസാകുമെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.

Read More >>