ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായൊരാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക്; കേരളത്തിന് അഭിമാനമായി മിന്നു

കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്നത്

ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായൊരാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക്; കേരളത്തിന് അഭിമാനമായി മിന്നു

കായിക രംഗത്ത് മലയാളികള്‍ക്ക് അഭിമാനമായി ഇന്ത്യന്‍ ക്രിക്കറ്റ് വനിതാ ടീമില്‍ ഇടം നേടി മിന്നു മണി. വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മിന്നു ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ എ ടീമിലെത്തിയത്.

കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്നത്. നിലവില്‍ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനൊപ്പം ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ് മിന്നു പിന്നീട് ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മിന്നു കളിക്കും. ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്തുന്ന മിന്നു ഓഫ് ബ്രേക്ക് ബൗളര്‍ കൂടിയാണ്. കേരള ടീം, ദക്ഷിണ മേഖലാ ടീം, ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ് തുടങ്ങിയ ടീമുകള്‍ക്കായി കളിച്ച മിന്നു ഇംഗ്ലണ്ടിനെതിരെ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന് വേണ്ടിയും ജഴ്‌സിയണിഞ്ഞിട്ടുണ്ട്.

കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ജൂനിയര്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍, യൂത്ത് പ്ലെയര്‍ ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങള്‍ മിന്നു നേടിയിട്ടുണ്ട്. മാനന്തവാടി സ്വദേശികളായ മണിയുടെയും വസന്തയുടെയും മകളാണ് മിന്നു. കുറിച്യ വിഭാഗത്തില്‍ നിന്നുള്ള 21 കാരിയായ മിന്നുവിന്റെ നേട്ടം കേരളത്തിനാകെ തന്നെ അഭിമാനമാണ്.

Read More >>