ടെന്നീസ് അതോറിറ്റിക്കെതിരെ മരിയ ഷറപ്പോവ

ഉത്തേജകമരുന്ന് വിവാദത്തെ തുടര്‍ന്ന് റഷ്യന്‍ ടെന്നീസ് താരമായ മരിയ ഷറപ്പോവയ്ക്ക് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ആദ്യം രണ്ടു വര്‍ഷത്തേക്കും പിന്നിട് ശിക്ഷാകാലാവധി കുറച്ചു 15 മാസത്തേക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ടെന്നീസ് അതോറിറ്റിക്കെതിരെ മരിയ ഷറപ്പോവ

ടെന്നീസ് അതോറിറ്റിക്കെതിരെ ആഞ്ഞടിച്ചു മരിയ ഷറപ്പോവ. താന്‍ ഉപയോഗിച്ച മരുന്ന് നിരോധിത ലിസ്റ്റില്‍ ഉണ്ടായിരുന്നതാണ് എന്ന് ആരും ഒരു സൂചന പോലും ആരും നല്‍കിയിരുന്നില്ല. സ്വകാര്യ സംഭാഷണങ്ങളുടെ രഹസ്യസ്വഭാവത്തെ കുറിച്ചു വാചാലനാകുന്നവര്‍ അങ്ങനെ പോലും തന്നോട് ഇവയൊന്നും പറഞ്ഞിരുന്നില്ല ഷറപ്പോവ പറഞ്ഞു.

എങ്കിലും എന്റെ തെറ്റ് ഞാനും സമ്മതിക്കുന്നു. കരിയര്‍ നല്ല നിലയില്‍ പടുത്തുയര്‍ത്തുമ്പോള്‍ കുറച്ചു കൂടി ഞാന്‍ ശ്രദ്ധ ചെലുത്തേണ്ടിയിരുന്നു.

ഉത്തേജകമരുന്ന് വിവാദത്തെ തുടര്‍ന്ന് റഷ്യന്‍ ടെന്നീസ് താരമായ മരിയ ഷറപ്പോവയ്ക്ക് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ആദ്യം രണ്ടു വര്‍ഷത്തേക്കും പിന്നിട് ശിക്ഷാകാലാവധി കുറച്ചു 15 മാസത്തേക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിരോധിത ഉത്തേജക മരുന്നായ മെലഡോണിയം ഉപയോഗിച്ചതായി മരിയ തന്നെ സമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ഇത്.

2004-ലെ വിംബിള്‍ഡണ്‍ വിജയത്തോടെ ലോകടെന്നീസിന്റെ മുന്‍നിരയിലെത്തിയ ഷറപ്പോവ, തന്റെ മികവാര്‍ന്ന പ്രകടനം കൊണ്ടും തിളക്കമാര്‍ന്ന സൗന്ദര്യംകൊണ്ടും ലോകത്ത് അങ്ങോളമിങ്ങോളം വന്‍ ആരാധകവൃന്ദത്തെ സൃഷ്ടിച്ചിരുന്നു.

Read More >>