ഭൂപതി Vs പേയ്സ് തര്‍ക്കം മുറുകുന്നു

ഡേവിസ് കപ്പ് ടെന്നിസ് ടീം തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ഇപ്പോഴത്തെ തര്‍ക്കം.

ഭൂപതി Vs പേയ്സ് തര്‍ക്കം മുറുകുന്നു

ലിയാന്‍ഡര്‍ പെയ്സും മഹേഷ് ഭൂപതിയും തമ്മില്‍ വീണ്ടും പരസ്യമായ പോരിലേക്ക്. ഡേവിസ് കപ്പ് ടെന്നിസ് ടീം തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ഇപ്പോഴത്തെ തര്‍ക്കം.

ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തില്‍ പെയ്സിനെ ഉള്‍പ്പെടുത്താമെന്ന് ഒരിക്കല്‍ പോലും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഭൂപതി പറഞ്ഞു. അടുത്ത മത്സരത്തിലും ബൊപ്പണ്ണയാകും ഡബിള്‍സില്‍ കളിക്കുകയെന്നും നിരന്തരം അച്ചടക്കലംഘനം നടത്തുന്നയാളാണ് പെയ്സെന്നും ഭൂപതി പറഞ്ഞു.

ഇരുവര്‍ക്കുമിടയിലെ വാട്സ് ആപ്പ് ചാറ്റ് ഭൂപതി പരസ്യമാക്കിയിരുന്നു.

സ്വകാര്യ സംഭാഷണം പരസ്യമാക്കിയ ഭൂപതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ആകാന്‍ അനുയോജ്യനല്ലെന്ന് പെയ്സ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഫോമാകും പ്രധാന ഘടകമെന്ന് ഭൂപതി അറിയിച്ചിരുന്നെങ്കിലും അങ്ങനെയുള്ള സെലക്ഷനല്ല നടന്നതെന്നാണ് പെയ്സിന്റെ ആരോപണം..

Read More >>