മഹാവിഷ്ണുവിന്റെ വേഷമിട്ട് ധോണി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി സുപ്രിം കോടതി റദ്ദാക്കി

ലെയ്‌സ്, കോള, ബൂസ്റ്റ്‌, ഷൂസ് തുടങ്ങിയ താന്‍ മോഡലായ വിവിധ ഉല്‍പ്പന്നങ്ങള്‍ കൈകളില്‍ പിടിച്ച മഹാവിഷ്ണുവിന്റെ വേഷത്തിലാണ് ധോണി മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെട്ടത്.

മഹാവിഷ്ണുവിന്റെ വേഷമിട്ട് ധോണി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി സുപ്രിം കോടതി റദ്ദാക്കി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപറ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഒരു മാസികയുടെ മുഖചിത്രത്തില്‍ മഹാവിഷ്ണുവിന്റെ വേഷമിട്ട് മതവികാരം വ്രണപ്പെടത്തിയെന്ന പരാതി സുപ്രിം കോടതി റദ്ദാക്കി.

പരാതിയില്‍ ആരോപിക്കുന്ന പ്രകാരം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് തെളിയിക്കുന്നതില്‍ പരാതിക്കാരന്‍ പരാജയപ്പെട്ടുവെന്ന് പരാതി റദ്ദാക്കവെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ആന്ധ്രാ സ്വദേശിയായിരുന്നു പരാതിക്കാരന്‍.

മാസികയുടെ എഡിറ്റര്‍ക്കെതിരായ കേസും റദ്ദാക്കിയിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സമാനമായ ആരോപണമുന്നയിച്ച് ബംഗളൂരു കോടതിയില്‍ നല്‍കിയ പരാതി സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് റദ്ദാക്കിയിരുന്നു.

ലെയ്‌സ്, കോള, ബൂസ്റ്റ്‌, ഷൂസ് തുടങ്ങിയ താന്‍ മോഡലായ വിവിധ ഉല്‍പ്പന്നങ്ങള്‍ കൈകളില്‍ പിടിച്ച മഹാവിഷ്ണുവിന്റെ വേഷത്തിലാണ് ധോണി മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെട്ടത്.

Read More >>