ദേശീയ സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പോണ്ടിച്ചേരിക്കതിരെ കേരളത്തിന് വൻ വിജയം

മത്സരത്തില്‍ ഒരു ഘട്ടത്തിലും പോണ്ടിച്ചേരി കേരളത്തിനു വെല്ലുവിളിയായിരുന്നില്ല. മത്സരത്തിന്റെ ഏറിയകൂറും പന്ത് കേരളത്തിന്റെ കൈവശമായിരുന്നു.

ദേശീയ സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പോണ്ടിച്ചേരിക്കതിരെ കേരളത്തിന് വൻ വിജയം

അനന്ത്പുരിൽ നടക്കുന്ന ദേശീയ സബ്ജൂനിയര്‍ ഫുട്‌ബോള്‍ സൗത്ത് സോണ്‍ മത്സരത്തില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 14- 0 ത്തിനാണ് കേരളം പോണ്ടിച്ചേരിയെ പരാജയപ്പെടുത്തിയത്. ചാമ്പ്യന്‍ഷിപ്പിലെ കേരളത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

Image Title

മത്സരത്തില്‍ ഒരു ഘട്ടത്തിലും പോണ്ടിച്ചേരി കേരളത്തിനു വെല്ലുവിളിയായിരുന്നില്ല. മത്സരത്തിന്റെ ഏറിയകൂറും പന്ത് കേരളത്തിന്റെ കൈവശമായിരുന്നു. ആദ്യ പകുതിയില്‍ കേരളം ഒമ്പതു ഗോള്‍ നേടി.കേരളത്തിനു വേണ്ടി പാലക്കാട്ടുകാരന്‍ അഭയ് ഷണ്‍മുഖന്‍ നാലു ഗോള്‍ നേടി.

'കുട്ടികള്‍ നന്നായി കളിച്ചു. എന്നാലും ചെറിയ ചില തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്തമത്സരത്തില്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കും'- കോച്ച് മാമ്മന്‍ പറഞ്ഞു.

Image Title

റൂറല്‍ ഡെവലപ്‌മെന്റ് ട്രസ്റ്റിനു കീഴിലുള്ള എപി ഫുട്ബോള്‍ അസോസിയേഷനാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. അനന്ത്പൂര്‍ സ്‌പോട്‌സ് അക്കാദമിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ അടുത്ത മത്സരം ആതിഥേയരായ ആന്ധ്രാപ്രദേശുമായാണ്.


Read More >>