കോപ്പലാശാനും മുളങ്കുഴിച്ചേട്ടനും ഇന്ന് കൊമ്പു കോർക്കും; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ്- ജംഷഡ്പൂർ പോരാട്ടം

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിൽ ഇന്ന് രാത്രി എട്ടു മണിക്ക് ആതിഥേയർ ജംഷഡ്പൂർ എഫ്‌സിയെ നേരിടും. മഞ്ഞപ്പട സ്നേഹപൂർവ്വം കോപ്പലാശാൻ എന്ന് വിളിച്ച മുൻ ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പലിനും കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ കളിച്ച ബെൽഫോർട്ടിനും മെഹ്താബിനും ഈ കളി പുതിയൊരു അനുഭവമാകും.

കോപ്പലാശാനും മുളങ്കുഴിച്ചേട്ടനും ഇന്ന് കൊമ്പു കോർക്കും; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ്- ജംഷഡ്പൂർ പോരാട്ടം

പഴയ തട്ടകത്തിൽ ഇന്ന് സ്റ്റീവ് കോപ്പലിന് കന്നിയങ്കം. കഴിഞ്ഞ മൂന്നു കൊല്ലങ്ങളിൽ മഞ്ഞപ്പടയുടെ ആരവം ഏറ്റുവാങ്ങിയ അതേ മൈതാനത്തിൽ ബെൽഫോർട്ടും മെഹ്താബ് ഹുസൈനും പന്ത് തട്ടും. കഴിഞ്ഞ തവണ മഞ്ഞപ്പടയ്‌ക്കൊപ്പം മൈതാനത്തു നിന്ന സ്റ്റീവ് കോപ്പൽ ഇന്ന് അതേ മൈതാനത്തിൽ അവർക്കെതിരെ നിൽക്കും. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിൽ ഇന്ന് രാത്രി എട്ടു മണിക്ക് ആതിഥേയർ ജംഷഡ്പൂർ എഫ്‌സിയെ നേരിടും. മഞ്ഞപ്പട സ്നേഹപൂർവ്വം കോപ്പലാശാൻ എന്ന് വിളിച്ച മുൻ ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പലിനും കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ കളിച്ച ബെൽഫോർട്ടിനും മെഹ്താബിനും ഈ കളി പുതിയൊരു അനുഭവമാകും. കൊച്ചി എന്റെ വീടാണ് എന്ന് പറഞ്ഞ ഹെയ്തി അന്താരാഷ്‌ട്ര സ്‌ട്രൈക്കർ ബെൽഫോർട്ട് കളിക്ക് മുൻപേ ഒരു മുഴം നീട്ടിയെറിഞ്ഞിട്ടുണ്ട്. മോഹൻലാൽ ചിത്രം 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിലെ വൈറലായ 'ജിമിക്കിക്കമ്മൽ' എന്ന പാട്ടിനൊപ്പിച്ച് ചുവടു വെക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം ബെൽഫോർട്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. പകരം വെക്കാനില്ലാത്ത ബ്ലാസ്റ്റേഴ്‌സിന്റെ ഹോം സപ്പോർട്ട് ബെൽഫോട്ടും മെഹ്താബ്മൊക്കെ ശരിക്കും മിസ് ചെയ്യുന്നുണ്ടാവും.

കഴിഞ്ഞ സീസണുകളിൽ നിന്നും അടിമുടി മാറിക്കഴിഞ്ഞ ബ്ലാസ്റ്റേഴ്സ്റ്റിനെ പരിശീലിപ്പിച്ചു എന്നത് കോപ്പലിനു ഗുണം ചെയ്യാനിടയില്ല. ഹോം സപ്പോർട്ടിന്റെ കാര്യത്തിൽ കോപ്പലിന് പ്രത്യേകമായി ഒന്നും ചെയ്യാനും കഴിയില്ല. ജംഷഡ്പൂർ എഫ്‌സി എങ്ങനെ കളിക്കുന്നു എന്നത് മാത്രമായിരിക്കും അവരുടെ സ്‌കോർ തീരുമാനിക്കുന്നത്. മറുവശത്ത് ബ്ലാസ്റ്റേഴ്സ് കോച്ച് റെനെയ്ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. പുതിയ കോച്ചും പുതിയ കളിക്കാരുമായതു കൊണ്ട് ഫ്രഷ് സ്റ്റാർട്ടാണ് റെനെയും ഉന്നമിടുന്നത്. ഇയാൻ ഹ്യൂം, ദിമിത്രി ബെർബെറ്റോവ് എന്നിവർക്ക് പന്ത് സപ്ലൈ ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തം കറേജ് പേർകൂസനും മിലൻ സിങ്ങിനും തന്നെയാവും. ആക്രമിച്ചു കളിക്കാനിഷ്ടപ്പെടുന്ന അറാട്ട ഇസുമി കഴിഞ്ഞ കളിയിലെ പോലെ ഇത്തവണയും പിൻനിരയിലേക്കിറങ്ങിക്കളിക്കാനാണ് സാധ്യത. മധ്യനിര താളം കണ്ടെത്തിയാൽ ബ്ലാസ്റ്റേഴ്സ് ഗോളടിക്കും.

Read More >>