18 പന്തിൽ അർധ സെഞ്ച്വറി; സ്മൃതി മന്ഥനയ്ക്ക് ലോക റെക്കോർഡ്

ഇംഗ്ലണ്ടില്‍ നടക്കുന്ന കിയ സൂപ്പര്‍ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് സ്മൃതിയുടെ പ്രകടനം.

18 പന്തിൽ അർധ സെഞ്ച്വറി; സ്മൃതി മന്ഥനയ്ക്ക് ലോക റെക്കോർഡ്

വനിത 20 ട്വന്റിയിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി എന്ന റെക്കോർഡ് അടിച്ചെടുത്ത് ഇന്ത്യൻ താരം സ്മൃതി മന്ഥന. 18 പന്തില്‍ നിന്നാണ് സ്മൃതി അര്‍ധസെഞ്ചുറിയിലെത്തിയത്. ഇതോടെ ന്യൂസിലൻഡിന്റെ സോഫി ഡിവൈൻ 2005ൽ നേടിയ റെക്കോർഡിന് ഒപ്പം എത്തി സ്മൃതി മന്ഥന. ബെംഗളൂരുവില്‍ ഇന്ത്യയ്ക്കെതിരെയായിരുന്നു സോഫിയുടെ റെക്കോഡ് പ്രകടനം.

ഇംഗ്ലണ്ടില്‍ നടക്കുന്ന കിയ സൂപ്പര്‍ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് സ്മൃതിയുടെ പ്രകടനം. അഞ്ചു ഫോറുകളും നാലു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. ഈ ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് സ്മൃതി.

ടൂര്‍ണമെന്റില്‍ ലോബൊറോ ലൈറ്റ്‌നിങ്ങിനെതിരെ വെസ്റ്റേണ്‍ സ്റ്റോമിനായി ബാറ്റിങ്ങിനിറങ്ങിയ സ്മൃതി 19 പന്തില്‍ നിന്ന് 52 റണ്‍സെടുത്തു. മഴമൂലം ആറു ഓവറുകളാക്കി ചുരുക്കിയ മത്സരത്തില്‍ സ്മൃതിയുടെ വെടിക്കെട്ട് മികവില്‍ വെസ്റ്റേണ്‍ സ്റ്റോം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തു.

273.68 സ്‌ട്രൈക്ക്‌റേറ്റിലാണ് സ്മൃതി അടിച്ചു തകര്‍ത്തത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ 25 പന്തില്‍ നിന്ന് സ്മൃതി അര്‍ധസെഞ്ചുറി നേടിയിരുന്നു.

Read More >>