തകർത്തു മച്ചാന്മാരെ; കാഴ്ചാ പരിമിതരുടെ ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നിലനിർത്തി ടീം ഇന്ത്യ

പാക്കിസ്ഥാൻ വിട്ടിട്ടുപോയ വിജയലക്ഷ്യമായ 309 റൺസ്, എട്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 93 റൺസ് നേടിയ സുനിൽ രമേശ്, 62 റൺസ് നേടിയ അജയ് റെഡ്ഡി എന്നിവരുടെ മികവിലാണ് ഇന്ത്യ കിരീടം നിലനിർത്തിയത്

തകർത്തു മച്ചാന്മാരെ; കാഴ്ചാ പരിമിതരുടെ ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നിലനിർത്തി ടീം ഇന്ത്യ

ഇന്ത്യൻ കായികലോകത്തിന് വിജയത്തിന്റെ പൊൻതൂവൽ ചൂടിച്ച് കാഴ്ചാ പരിമിതരുടെ ക്രിക്കറ്റ് ടീം. കാഴ്ചാ പരിമിതിയുള്ളവരുടെ ക്രിക്കറ്റ് ലോകകപ്പിൽ രണ്ടാംതവണയും കിരീടം സ്വന്തമാക്കിയാണ് ഇന്ത്യൻ ടീം ചരിത്രമെഴുതിയത്. രണ്ട് വിക്കറ്റിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ കുത്തക നിലനിർത്തിയത്. പാക്കിസ്ഥാൻ വിട്ടിട്ടുപോയ വിജയലക്ഷ്യമായ 309 റൺസ്, എട്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

93 റൺസ് നേടിയ സുനിൽ രമേശ്, 62 റൺസ് നേടിയ അജയ് റെഡ്ഡി എന്നിവരുടെ മികവിലാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ബം​ഗ്ലാദേശിനെ ഏഴ് വിക്കറ്റിന് മറികടന്നാണ് ഇന്ത്യൻ ടീം കലാശപ്പോരാട്ടത്തിനെത്തിയത്. അതേസമയം, ശ്രീലങ്കയെ 156 റൺസിന് തകർത്താണ് പാക്കിസ്ഥാൻ കലാശക്കളിക്കെത്തിയത്.

2014ലും പാക്കിസ്ഥാനെ തകർത്തായിരുന്നു ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയത്. അന്നു കെെവിട്ട കിരീടം തിരിച്ചുപിടിക്കാമെന്ന് കരുതി കൂറ്റൻ റൺസ് കണ്ടെത്തിയെങ്കിലും നിഷ്പ്രയാസം ഇന്ത്യ ലക്ഷ്യം മറികടന്നു. 2012ൽ കാഴ്ചാ പരിമിതർക്കുള്ള ആധ്യ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലും കഴിഞ്ഞവർഷം നടന്ന ലോകകപ്പിലും ഇന്ത്യ തന്നെയായിരുന്നു ജേതാക്കൾ. രണ്ട് ഫെെനലിലും പാക്കിസ്ഥാൻ തന്നെയായിരുന്നു എതിരാളികൾ. കഴിഞ്ഞ നാല് ലോകകപ്പ് ക്രിക്കറ്റ് ഫൈനലുകളിലും ഇന്ത്യയാണ് ചാമ്പ്യന്മാരായത്. നാലു തവണയും പാകിസ്ഥാനിയിരുന്നു ഫൈനലിലെ എതിരാളികള്‍.

Read More >>