ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശ്രീലങ്കയെ 304 റണ്‍സിന് തോല്‍പ്പിച്ചു

ആദ്യ ഇന്നിങ്‌സില്‍ 190 റണ്‍സ് നേടിയ ഇന്ത്യന്‍ ഓപ്പണ്‍ ദിഖര്‍ ധവാനാണ് കളിയിലെ താരം

ആദ്യ ടെസ്റ്റില്‍  ഇന്ത്യ ശ്രീലങ്കയെ 304 റണ്‍സിന് തോല്‍പ്പിച്ചു

ശ്രീലങ്കയുമായുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്കു 304 റണ്‍സ് വിജയം. 550 റണ്‍സ് പിന്‍തുടര്‍ന്ന ശ്രീലങ്കയ്ക്കു 245 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. തുടർന്ന് ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. 97 റണ്‍സ് നേടിയ ശ്രീലങ്കയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ദിമുത് കരുണരത്‌നേയ്ക്ക് മാത്രമാണ് ഇന്ത്യയുടെ സ്പിന്‍ ബൗളിങിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായത്.

ശ്രീലങ്കന്‍ നിരയില്‍ അഞ്ച് ബാറ്റ്‌സ്മാന്‍ മാത്രമാണ് രണ്ടക്കം കടന്നത്. അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം നേടി. ആദ്യ ഇന്നിങ്‌സില്‍ 190 റണ്‍സ് നേടിയ ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാനാണ് കളിയിലെ താരം. കളി തീരാന്‍ ഒരു ദിവസം ശേഷിക്കെയാണ് ഇന്ത്യന്‍ വിജയം.Read More >>