ചാമ്പ്യന്‍സ് ട്രോഫി:ഇന്ത്യക്കെതിരെ പാകിസ്ഥാന് 320 റണ്‍സ് വിജയലക്ഷ്യം

ക്യാപ്റ്റൻ വിരാട് കോഹ്‌ലി, രോഹിത് ശർമ, യുവരാജ് സിംഗ് ശിഖർ ധവാൻ എന്നിവര്‍ അർദ്ധ സെഞ്ച്വറി നേടി.

ചാമ്പ്യന്‍സ് ട്രോഫി:ഇന്ത്യക്കെതിരെ  പാകിസ്ഥാന് 320 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കരുത്തിൽ 48 ഓവറിൽ ഇന്ത്യ പാകിസ്ഥാനെതിരെ മികച്ച നിലയിൽ.

4.5 ഓവർ പിന്നിട്ടപ്പോൾ പെയ്ത മഴ മൂലം ഡക്വർത്ത് ലൂയിസ് നിയമ പ്രകാരം വിജയ ലക്ഷ്യം പുനർ നിർണയിച്ചു.

ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന്നു വിരാമമിട്ടെത്തിയ ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് മികച്ച മുന്നേറ്റം. മഴ പലവുരു തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ 48 ഓവറില്‍ 319 റണ്‍സ് എന്ന മികച്ച നിലയിൽ. പാകിസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു ഇന്ത്യൻ ബാറ്റ്സ്മാന്മാര്‍ റൺ മഴ പെയ്യിച്ചു. മഴയോടൊപ്പമുള്ള റൺ മഴയില്‍ ഇന്ത്യൻ ആരാധകരുടെ ആർപ്പുവിളികൾ പാകിസ്ഥാൻ ബൗളർമാരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്.

ക്യാപ്റ്റൻ വിരാട് കോഹ്‌ലി, രോഹിത് ശർമ, യുവരാജ് സിംഗ് ശിഖർ ധവാൻ എന്നിവര്‍ അർദ്ധ സെഞ്ച്വറി നേടി. അവസാന ഓവറിൽ വന്ന പാണ്ഡെ സ്ലോഗ് ഓവർ ചെയ്ത പന്ത് ബൗണ്ടറിക്ക് മുകളിൽ കൂടി പായിച്ചു 320 റൺ വിജ്യലക്ഷ്യമാക്കി. പൊതുവേ ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് എങ്കിലും മഴയെ തുടര്‍ന്നുള്ള ബാറ്റിംഗ് പാകിസ്ഥാന് എത്രമേല്‍ അനുകൂലമാകുമെന്ന് കണ്ടറിയണം