ചരിത്രം ഇന്ത്യയ്ക്കു വേണ്ടി വഴിമാറി; ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചൈനയെ പിന്തള്ളി ഇന്ത്യയ്ക്കു കിരീടം

ഇന്ത്യയുടെ നേട്ടത്തില്‍ മലയാളികള്‍ നിസ്തൂലമായ പങ്കാണ് വഹിച്ചത്. രണ്ടു സ്വര്‍ണമുള്‍പ്പെടെ 13 മെഡലുകളാണ് മലയാളി അത്‌ലറ്റുകള്‍ നേടിയെടുത്തത്. മുഹമ്മദ് അനസിന്റെയും പി യു ചിത്രയുടെയും സ്വര്‍ണ്ണമുള്‍പ്പെടെ പങ്കെടുത്ത 18 മലയാളികളില്‍ 13 പേരും മെഡല്‍ സ്വന്തമാക്കി. അനസിന് 400 മീറ്ററിനു പുറമേ 4ഃ400 മീറ്റര്‍ റിലേയിലും സ്വര്‍ണമുണ്ട്...

ചരിത്രം ഇന്ത്യയ്ക്കു വേണ്ടി വഴിമാറി; ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചൈനയെ പിന്തള്ളി ഇന്ത്യയ്ക്കു കിരീടം

കലിംഗയുടെ മണ്ണില്‍ പുതു ചരിത്രമെഴുതി ഇന്ത്യ. ഏഷ്യന്‍ അത്ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ കരുത്തരായ ചൈനയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി ഇന്ത്യ കിടരീടം സ്വന്തമാക്കി. 44 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്.

12 സ്വര്‍ണവും അഞ്ചു വെള്ളിയും 12 വെങ്കലവുമടക്കം 29 മെഡലുകളാണ് ഇന്ത്യ നേടിയത് ഏഷ്യന്‍ അത്ലറ്റിക് ചാന്പ്യന്‍ഷിപ്പിന്റെ ഏതെങ്കിലും പതിപ്പില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ മെഡല്‍വേട്ടയാണ് ഈ വര്‍ഷം നടന്നത്. കലിം സ്‌റ്റേഡിയത്തില്‍ നാലു ദിനങ്ങളായാണ് ഇത്തവണത്തെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടന്നത്.

ഇന്ത്യയുടെ നേട്ടത്തില്‍ മലയാളികള്‍ നിസ്തൂലമായ പങ്കാണ് വഹിച്ചത്. രണ്ടു സ്വര്‍ണമുള്‍പ്പെടെ 13 മെഡലുകളാണ് മലയാളി അത്‌ലറ്റുകള്‍ നേടിയെടുത്തത്. മുഹമ്മദ് അനസിന്റെയും പി യു ചിത്രയുടെയും സ്വര്‍ണ്ണമുള്‍പ്പെടെ പങ്കെടുത്ത 18 മലയാളികളില്‍ 13 പേരും മെഡല്‍ സ്വന്തമാക്കി. അനസിന് 400 മീറ്ററിനു പുറമേ 4ഃ400 മീറ്റര്‍ റിലേയിലും സ്വര്‍ണമുണ്ട്.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഇന്ത്യ 1985ല്‍ 10 സ്വര്‍ണവും അഞ്ചു വെള്ളിയും ഏഴു വെങ്കലവുമുള്‍പ്പെടെ 22 മെഡലുകള്‍ നേടിയിരുന്നതാണ് ഇതുവരെയുള്ള രാജ്യത്തിന്റെ മികച്ച പ്രകടനം. അന്നും മലയാളി കരുത്തു തന്നെയാണ് ഇന്ത്യയ്ക്ക് സഹായമായത്. പി.ടി. ഉഷ മാത്രം അഞ്ചു സ്വര്‍ണമാണ് അന്നു സ്വന്തമാക്കിയത്. 1989ല്‍ ന്യൂഡല്‍ഹി ചാന്പ്യന്‍ഷിപ്പിലും ഇന്ത്യ 22 മെഡലുകള്‍ സ്വന്തമാക്കിയിരുന്നുവെങ്കിലും സ്വര്‍ണ്ണം എട്ടുമാത്രമേ ഉണ്ടായിരുന്നുള്ളു. അഞ്ചു വെള്ളിയും ഏഴു വെങ്കലവും ഇന്ത്യ അന്നു നേടിയിരുന്നു.

Read More >>