പതിമൂന്ന് മത്സരങ്ങളിൽ തോൽവിയറിയാതെ ഇന്ത്യൻ കുതിപ്പ്; രണ്ട് വട്ടം പിന്നിൽ നിന്ന ശേഷം മ്യാൻമറിനെതിരെ സമനില

മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ യാൻ നിയാങിലൂടെ മ്യാൻമറാണ് സ്കോറിംഗ് തുടങ്ങിയത്. എന്നാൽ പതിമൂന്നാം മിനിറ്റിൽ സുനിൽ ഛേത്രിയിലൂടെ ഇന്ത്യ തിരിച്ചടിച്ചു.

പതിമൂന്ന് മത്സരങ്ങളിൽ തോൽവിയറിയാതെ ഇന്ത്യൻ കുതിപ്പ്; രണ്ട് വട്ടം പിന്നിൽ നിന്ന ശേഷം മ്യാൻമറിനെതിരെ സമനില

തുടർച്ചയായ പതിമൂന്നാം മത്സരത്തിലും തോൽവിയറിയാതെ ഇന്ത്യൻ കുതിപ്പ്. ഇന്നലെ നടന്ന എഎഫ്‌സി ഏഷ്യാ കപ്പിന്റെ യോഗ്യതാ മത്സരത്തിൽ മ്യാൻമറിനെതിരെ സമനില വഴങ്ങിയതോടെയാണ് ഇന്ത്യയുടെ തോൽവിയറിയാ കുതിപ്പ് പതിനൊന്നിൽ തൊട്ടത്.

ഗോവയിലെ ഫത്തോർഡാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമടിച്ചു. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ യാൻ നിയാങിലൂടെ മ്യാൻമറാണ് സ്കോറിംഗ് തുടങ്ങിയത്. എന്നാൽ പതിമൂന്നാം മിനിറ്റിൽ സുനിൽ ഛേത്രിയിലൂടെ ഇന്ത്യ തിരിച്ചടിച്ചു. പത്തൊൻപതാം മിനിറ്റിൽ മ്യാൻമർ വീണ്ടും ഇന്ത്യൻ ഗോൾ പോസ്റ്റ് കുലുക്കി. ക്യാവ് കോയുടെ ഗോളിലൂടെ അവർ ലീഡ് തിരിച്ച് പിടിച്ചു. തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്ന ഇന്ത്യ 69 ആം മിനിറ്റിൽ ജെജെയിലൂടെ രണ്ടാം ഗോൾ നേടി.

നേരത്തെ തന്നെ ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പാക്കിയിരുന്ന ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങൾക്കാണ് സമീപകാലങ്ങളിലായി ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുന്നത്. എ ഗ്രൂപ്പിൽ നിന്ന് നാല് കളികളിൽ 12 പോയന്റോടെയാണ് 2019 ഇൽ നടക്കുന്ന എഎഫ്‌സി കപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് ഇന്ത്യ യോഗ്യത നേടിയത്.

Read More >>