രണ്ടാം ഏകദിനം: ഇന്ത്യ ഓസ്‌ട്രേലിയയെ 50 റണ്‍സിന് തോല്‍പിച്ചു

അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ അടുത്ത മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം

രണ്ടാം ഏകദിനം: ഇന്ത്യ ഓസ്‌ട്രേലിയയെ 50 റണ്‍സിന് തോല്‍പിച്ചു

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം. ഓസ്‌ട്രേലിയയെ 50 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. ഇടങ്കയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ഹാട്രിക്കാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. മാത്യു വെയ്ഡ്, ആഷ്ടണ്‍ ആഗര്‍, പാറ്റ് കമ്മിന്‍സ് എന്നിവരെയാണ് കുല്‍ദീപ് തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയത്.

92 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്. 52 റണ്‍സ് നേടിയ അജിങ്ക രഹാനെയാണ് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ മറ്റൊരു ബാറ്റ്‌സ്മാന്‍. ഓസ്‌ട്രേലിയക്കായി സ്റ്റോയിന്‍സ് 62 റണ്‍സും സ്മിത്ത് 59 റണ്‍സും നേടി. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ അടുത്ത മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം

Read More >>