ഡിആര്‍സ് വിവാദത്തില്‍ കോഹ്ലിക്കും സ്മിത്തിനുമെതിരെ നടപടിയില്ല താക്കീത് മാത്രം

ഔട്ട് വിളിച്ച ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ ഡിആര്‍എസ് വിളിക്കണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കാനായി സ്മിത്ത് ഡ്രസിംഗ് റൂമിലേക്ക് നോക്കുന്നതും കൈകൊണ്ട് ആംഗ്യത്തിലൂടെ ചോദിക്കുന്നതുമാണ് വിവാദമായത്.

ഡിആര്‍സ് വിവാദത്തില്‍ കോഹ്ലിക്കും സ്മിത്തിനുമെതിരെ നടപടിയില്ല താക്കീത് മാത്രം

ഡിആര്‍സ് വിവാദത്തില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കുമെതിരെ അച്ചടക്ക നടപടിയെടുക്കില്ലെന്ന് ഐസിസി. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും ഇതേ നിലപാടാണ് ശുപാര്‍ശ ചെയ്തത്.

വികാരപരമായ പ്രതികരണം ഇരു കളിക്കാരുടെയും ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നും റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് രണ്ടു ക്യാപ്റ്റന്‍മാരുമായും ഐസിസി മാച്ച് റഫറി സംസാരിച്ച് ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുമെന്നും ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

ഔട്ട് വിളിച്ച ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ ഡിആര്‍എസ് വിളിക്കണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കാനായി സ്മിത്ത് ഡ്രസിംഗ് റൂമിലേക്ക് നോക്കുന്നതും കൈകൊണ്ട് ആംഗ്യത്തിലൂടെ ചോദിക്കുന്നതും വീഡിയോകളില്‍ വ്യക്തമായിരുന്നു. ഇതുകണ്ട് രോഷാകുലനായ ഓടിയെത്തിയ കോഹ്ലി ക്രീസ് വിട്ടുപോകാന്‍ സ്മിത്തിനോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് ഫീല്‍ഡില്‍ ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും കോഹ്ലി സ്മിത്തിനോട് ആവശ്യപ്പെട്ടു.രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് 74/3 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു സ്മിത്തിന്റെ വിവാദ പുറത്താകല്‍.

പിന്നീടു സ്മിത്ത് ട്വിറ്ററിലൂടെ തനിക്കു തെറ്റുപറ്റി പോയെന്നു സമ്മതിച്ചിരുന്നു. ഒരു സമയത്തെ ബുദ്ധിഭ്രമംകൊണ്ടുണ്ടായ പ്രവര്‍ത്തിയാണെന്നും ഇനി ഒരിക്കലും താന്‍ ഇക്കാര്യം ചെയ്യില്ലെന്നും സ്മിത്ത് ഓസ്ട്രേലിയയുടെ ട്വിറ്റര്‍ പേജിലൂടെ പ്രതികരിച്ചിരുന്നു.