ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി

ന്യൂസിലാന്‍ഡിനെ മറികടന്നാണ് ഇന്ത്യ 117 പോയിന്റുമായാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.

ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി

ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തു ഇടം നേടി. നേരത്തെയുണ്ടായിരുന്നത് പോലെ ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്-(123 പോയിന്റ്‌സ്) ഓസ്ട്രേലിയ (118 പോയിന്റ്‌സ്)രണ്ടാം സ്ഥാനത്തുണ്ട്. ന്യൂസിലാന്‍ഡിനെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വന്നത്.117 പോയിന്റുമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്.

ന്യൂസിലാന്‍ഡിന് 115 പോയിന്റാണുള്ളത്. അഞ്ചാം സ്ഥാനത്ത് ഇംഗ്ലണ്ടും ആറും ഏഴും സ്ഥാനങ്ങളില്‍ യഥാക്രമം ശ്രീലങ്കയും ബംഗ്ലാദേശുമാണ് ഉള്ളത്. 79 പോയിന്ടുമായി പാകിസ്ഥാന്‍ എട്ടാം സ്ഥാനത്താണ്. വെസ്റ്റിന്‍ഡീസാണ് അടുത്ത സ്ഥാനത്തുള്ളത്. അഫ്ഗാനിസ്ഥാന്‍ പത്താം സ്ഥാനത്തുമുണ്ട്