ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്. ബർമിംഗ്ഹാമിൽ ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

നിലവിലെ ടീമില്‍ നിന്നും വലിയ മാറ്റങ്ങള്‍ ഇല്ലാതെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

ടീമംഗങ്ങള്‍: രോഹിത്ത് ശര്‍മ്മ, ഷിഖര്‍ ധവാന്‍, വീരാട് കോലി (ക്യാപ്റ്റന്‍), കേധാര്‍ ജാഥവ്, മനീഷ് പാണ്ഡേ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), യുവരാജ് സിംഗ്, രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, അജന്‍കാ രഹാനെ, ആര്‍ അശ്വിന്‍, മൊഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്രെ

സഞ്ജു സാംസണിനും ബെസില്‍ തമ്പിക്കും ടീമില്‍ ഇടം ലഭിച്ചില്ല. ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ച വച്ച റോബിൻ ഉത്തപ്പ, ഗൗതം ഗംഭീർ, സുരേഷ് റെയ്ന, സന്ദീപ് ശർമ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.

ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്. ബർമിംഗ്ഹാമിൽ ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Story by