ടെസ്റ്റ്‌ മാച്ച് ക്രിക്കറ്റിന്റെ 140 മത് വാര്‍ഷികമാഘോഷിച്ചു ഗൂഗിളിന്റെ ഡോഡില്‍

ഓസ്ട്രേലിയയുടെ ഓപ്പണര്‍ ചാള്‍സ് ബാനര്‍മാനായിരുന്നു ടെസ്റ്റ്‌ മാച്ചില്‍ ആദ്യമായി സെഞ്ചുറി കരസ്ഥമാക്കിയ ക്രിക്കറ്റ് താരം.

ടെസ്റ്റ്‌ മാച്ച് ക്രിക്കറ്റിന്റെ 140 മത് വാര്‍ഷികമാഘോഷിച്ചു ഗൂഗിളിന്റെ ഡോഡില്‍

ടെസ്റ്റ്‌ മാച്ച് ക്രിക്കറ്റിന്റെ 140 മത് വാര്‍ഷികം ആഘോഷിക്കാന്‍ ഗൂഗിളിന്റെ ഡോഡില്‍

1877 മാര്‍ച്ച്‌ 19 ന് മെല്‍ബണില്‍ വച്ചായിരുന്നു ആദ്യ ടെസ്റ്റ്‌ മാച്ച് അരങ്ങേറിയത്. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലായിരുന്നു മത്സരം. ടോസ്‌ നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.ഒരു ദിവസം വിശ്രമത്തോടെ 5 ദിവസങ്ങളിലായിരുന്നു ടെസ്റ്റ്‌ മാച്ച് നടന്നത്. ആദ്യ മാച്ച് 45 റണ്‍സോടെ ഓസ്ട്രേലിയ ജയിച്ചിരുന്നു. രണ്ടാമത്തെ മത്സരം ഇംഗ്ലണ്ടും ജയിച്ചതോടെ പരമ്പര 1:1ന് സമനിലയില്‍ അവസാനിച്ചു.
ഓസ്ട്രേലിയയുടെ ഓപ്പണര്‍ ചാള്‍സ് ബാനര്‍മാനായിരുന്നു ടെസ്റ്റ്‌ മാച്ചില്‍ ആദ്യമായി സെഞ്ചുറി കരസ്ഥമാക്കിയ ക്രിക്കറ്റ് താരം.

ടെസ്റ്റ്‌ മാച്ചില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരം ഇംഗ്ലണ്ടിന്റെ ജെ.സതേണ്‍ടണാണ് (49 വയസ്സും 199 ദിവസങ്ങളും)

ഒരു പിച്ചില്‍ അണിനിരക്കുന്ന ഇരു ടീമിന്റെയും കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ഡോഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗൂഗിളിന്റെ ഈ ആഘോഷം പക്ഷെ ക്രിക്കറ്റ് ഭ്രാന്തന്മാരുള്ള ഇന്ത്യയിലും ഓസ്ട്രേലിയയിലും മാത്രമാണ് ലഭിക്കുന്നതെന്നു മാത്രം.