സൂപ്പർ കപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ ചെന്നൈയിൻ ഐസ്വാളിനെ നേരിടും

ഈ സീസൺ ആരംഭിക്കുന്നതിന് മുന്നേ സൗഹൃദ മത്സരത്തിൽ ചെന്നൈയിനും ഐസോളും ഏറ്റുമുട്ടിയിരുന്നു.

സൂപ്പർ കപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ ചെന്നൈയിൻ ഐസ്വാളിനെ നേരിടും

പ്രഥമ സൂപ്പർ കപ്പിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഭുവനേശ്വറിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി മുൻ ഐ ലീഗ് ചാമ്പ്യന്മാരായ ഐസോൾ എഫ് സിയെ നേരിടും. ഇരുടീമുകളും യോഗ്യത റൗണ്ട് കളിക്കാതെ നേരിട്ട് സൂപ്പർ കപ്പിനായി യോഗ്യത നേടിയവരാണ്.

ഐ എസ് എൽ ചാമ്പ്യന്മാരാണെന്ന അമിത ആത്മവിശ്വാസത്തിലല്ല തങ്ങൾ ഇറങ്ങുന്നത് എന്നും ശക്തമായ പോരാട്ടമാണ് ഇന്ന് പ്രതീക്ഷിക്കുന്നത് എന്നും ചെന്നൈയിൻ പരിശീലകൻ ഗ്രിഗറി പറഞ്ഞു. ഐ എസ് എല്ലിൽ നിന്ന് വ്യത്യാസമായി യുവതാരങ്ങൾക്ക് അവസരം നൽകാൻ സൂപ്പർകപ്പിൽ ശ്രമിക്കും എന്നും ചെന്നൈയിൻ പരിശീലകൻ പറഞ്ഞു.

വിജയിക്കാമെന്നുള്ള ആത്മവിശ്വാസമുണ്ടെന്ന് ഐസോൾ പരിശീലകൻ സന്തോഷ് കശ്യപ്പും പറഞ്ഞു. ഈ സീസൺ ആരംഭിക്കുന്നതിന് മുന്നേ സൗഹൃദ മത്സരത്തിൽ ചെന്നൈയിനും ഐസോളും ഏറ്റുമുട്ടിയിരുന്നു. അന്ന് മുഹമ്മദ് റാഫി നേടിയ ഏകഗോളിൽ ചെന്നൈക്കായിരുന്നു വിജയം.

Read More >>