മെസ്സിയെ ഓർമിപ്പിച്ച് സഹലിൻ്റെ സ്കിൽ; അമ്പരന്ന് കാണികൾ

വലതു പാർശ്വത്തിലൂടെ ഓടിക്കേറിയപ്പോൾ ടൈറ്റ് മാർക്ക് ചെയ്ത ബെംഗളുരു ഡിഫൻഡർ ഡിമാസിനെയാണ് സഹൽ കബളിപ്പിച്ചത്.

മെസ്സിയെ ഓർമിപ്പിച്ച് സഹലിൻ്റെ സ്കിൽ; അമ്പരന്ന് കാണികൾ

കഴിഞ്ഞ ദിവസം ബെംഗളുരു എഫ്സിയുമായി നടന്ന ഐഎസ്എൽ മത്സരത്തിൽ മെസ്സിയെ ഓർമിപ്പിച്ച് സഹലിൻ്റെസ്കിൽ. അത്‌ലറ്റിക്കോ മാഡ്രിഡുമായി കഴിഞ്ഞ മാസം നടന്ന ലാ ലീഗ മത്സരത്തിനിടെ മെസ്സി ചെയ്ത നട്ട്മെഗിനെയാണ് സഹൽ ഓർമിപ്പിച്ചത്. സഹലിൻ്റെ സ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മത്സരത്തിൻ്റെ 68ആം മിനിട്ടിലായിരുന്നു സംഭവം. വലതു പാർശ്വത്തിലൂടെ ഓടിക്കയറിയപ്പോൾ ടൈറ്റ് മാർക്ക് ചെയ്ത ബെംഗളുരു ഡിഫൻഡർ ഡിമാസിനെയാണ് സഹൽ കബളിപ്പിച്ചത്. ടൈറ്റ് മാർക്കിൽ നിന്നും രക്ഷപ്പെട്ട സഹൽ പന്ത് ഫാർ പോസ്റ്റിൽ സ്റ്റൊയാനോവിച്ചിന് മറിച്ചു നൽകി. സ്റ്റൊയാനോവിച്ച് ഒരു ഫസ്റ്റ് ടൈം വോളിക്ക് ശ്രമിച്ചെങ്കിലും ദുർബലമായ ഷോട്ട് ഗോളി ഗുർപ്രീത് സിംഗ് കയ്യിലൊതുക്കുകയായിരുന്നു.

തുടർച്ചയായ തോൽവികളും സമനിലകളും കൊണ്ട് വലഞ്ഞ ബ്ലാസ്റ്റേഴ്സ് താരതമ്യേന മികച്ച കളിയാണ് കഴിഞ്ഞ ദിവസം പുറത്തെടുത്തത്. ആദ്യ പകുതിയിൽ ഇരട്ട ഗോളുകളടിച്ച് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച ബെംഗളുരു മത്സരം സമനിലയാക്കുകയായിരുന്നു.


Read More >>