ഖത്തറിൻ്റെ ഗോളിൽ ആഹ്ലാദിച്ചു; കമൻ്റേറ്റർക്ക് യുഎഇയിൽ വിലക്ക്

മത്സരത്തിൽ ഖത്തർ നേടിയ മൂന്നാം ഗോളിൽ ഖലീലിൻ്റെ ആഹ്ലാദം അതിരു കടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഖത്തറിൻ്റെ ഗോളിൽ ആഹ്ലാദിച്ചു; കമൻ്റേറ്റർക്ക് യുഎഇയിൽ വിലക്ക്

യുഎഇയും ഖത്തറുമായി നടന്ന ഏഷ്യാകപ്പ് ഫുട്ബോൾ സെമിഫൈനൽ മത്സരത്തിലെ കമൻ്റേറ്റർക്ക് യുഎഇയിൽ പ്രവേശിക്കുന്നതിന് വിലക്ക്. ഒമാൻ വശജനായ ഖലീൽ അൽ ബലൗഷിയെയാണ് യുഎഇ ഭരണകൂടം വിലക്കിയത്. മത്സരത്തിൽ ഖത്തർ നേടിയ മൂന്നാം ഗോളിൽ ഖലീലിൻ്റെ ആഹ്ലാദം അതിരു കടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

രാജ്യത്ത് പ്രവേശിക്കുന്നതിനെ വിലക്കിയതു കൂടാതെ രാജ്യത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ഖലീലിനെതിരെ യുഎഇ കേസും ഫയൽ ചെയ്തിട്ടുണ്ട്. തൻ്റെ കരിയറിനെപ്പോലും ബാധിക്കുന്ന തരത്തിൽ നടപടിയെടുത്ത യുഎഇ ഭരണകൂടത്തോട് മാപ്പപേക്ഷിച്ച് ഖലീൽ രംഗത്ത് വന്നെങ്കിലും വിലക്ക് മാറ്റാൻ സാധ്യതയില്ല.

മത്സരത്തിൽ വിജയിച്ച ഖത്തറിനെതിരെയും യുഎഇ പരാതിപ്പെട്ടിട്ടുണ്ട്.

Read More >>