മത്സ്യത്തൊഴിലാളികളെ ഓർമിപ്പിച്ച് ഹോം ജേഴ്സി; ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നു

സീസണിൽ പുതിയ ജേഴ്സി അവതരിപ്പിച്ചപ്പോൾ ഈ ജേഴ്സിയുടെ ഡിസൈൻ പുറത്തു വിട്ടിരുന്നില്ല.

മത്സ്യത്തൊഴിലാളികളെ ഓർമിപ്പിച്ച് ഹോം ജേഴ്സി; ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നു

കേരളം അനുഭവിച്ച പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് ആദരവെന്നോണം കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ ഹോം ജേഴ്സി. ഇന്ന് മുംബൈക്കെതിരെ നടക്കുന്ന ഹോം മാച്ചിൽ ഈ ജേഴ്സി അണിഞ്ഞാവും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ടീം മാനേജ്മെൻ്റിൻ്റെ ഈ നീക്കം സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നുണ്ട്.

സീസണിൽ പുതിയ ജേഴ്സി അവതരിപ്പിച്ചപ്പോൾ ഈ ജേഴ്സിയുടെ ഡിസൈൻ പുറത്തു വിട്ടിരുന്നില്ല. ജേഴ്സിയുടെ ശൂന്യമായ താഴ് ഭാഗത്ത് മത്സ്യത്തൊഴിലാളികളെയും എയർ റെസ്ക്യുവിനെയും പ്രതിനിധാനം ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ജേഴ്സിയിൽ ഉള്ളത്. ഇന്നത്തെ ഒരു മത്സരത്തിൽ മാത്രമാവും ബ്ലാസ്റ്റേഴ്സ് ഈ ജേഴ്സി അണിയുക.

നേരത്തെ ഈ സീസണിലെ ടിക്കറ്റ് വില്പന ചടങ്ങിലും പ്രളയദുരിതത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്കുള്ള നന്ദി ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്കായിരുന്നു ആദ്യ ടിക്കറ്റ് വില്പന. കളി ജയിക്കുന്നതിനപ്പുറം പ്രളയം ബാധിച്ച കേരള ജനതയുടെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്യുക എന്നതാണ് ഇത്തവണ തങ്ങളുടെ ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ് സിഇഓ വരുൺ ത്രിപുനനേനി പറഞ്ഞിരുന്നു.


Read More >>