ബ്ലാസ്റ്റേസിനെ പരിശീലിപ്പിക്കാൻ മുൻ നോർത്ത് ഈസ്റ്റ് കോച്ച്

30 വർഷത്തെ കോച്ചിംഗ് കരിയറുള്ള വിൻഗാദ മലേഷ്യൻ ദേശീയ ടീമിനെയാണ് അവസാനമായി പരിശീലിപ്പിച്ചത്.

ബ്ലാസ്റ്റേസിനെ പരിശീലിപ്പിക്കാൻ മുൻ നോർത്ത് ഈസ്റ്റ് കോച്ച്

മുൻ നോർത്ത് ഈസ്റ്റ് പരിശീലകൻ നെലോ വിൻഗാദ ബ്ലാസ്റ്റേഴ്സ് പരിശീലകനായി എത്തുന്നു. ബ്ലാസ്റ്റേഴ്സിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. സീസണിൽ ടീമിൻ്റെ മോശം പ്രകടനങ്ങളെത്തുടർന്ന് ഡേവിഡ് ജെയിംസ് പുറത്തായ ഒഴിവിലേക്കാണ് 65കാരൻ്റെ വരവ്. 30 വർഷത്തെ കോച്ചിംഗ് കരിയറുള്ള വിൻഗാദ മലേഷ്യൻ ദേശീയ ടീമിനെയാണ് അവസാനമായി പരിശീലിപ്പിച്ചത്.

പോര്‍ച്ചുഗീസ് ടീമായ ബെലെനെസെസിന്റെ പരിശീലകനായിട്ടായിരുന്നു നെലോയുടെ പരിശീലക സ്ഥാനത്തുള്ള അരങ്ങേറ്റം. പോര്‍ച്ചുഗല്‍, സൗദി, ജോര്‍ദാന്‍, മലേഷ്യ തുടങ്ങിയ ദേശീയ ഫുട്‌ബോള്‍ ടീമുകളുടെ കോച്ചായും നെലോ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്ലാണ് നെലോ നോര്‍ത്ത് ഈസ്റ്റിനെ പരിശീലിപ്പിച്ചത്. തുടർന്ന് മലേഷ്യൻ ദേശീയ ടീമിൽ നിന്നും ഓഫർ ലഭിച്ചതിനെത്തുടർന്ന് നോർത്ത് ഈസ്റ്റ് പരിശീലക സ്ഥാനം ഒഴിയുകയായിരുന്നു. എന്നാൽ നെലോയ്ക്ക് കീഴിൽ ഏഴു കളികൾ കളത്തിലിറങ്ങിയ മലേഷ്യക്ക് ഒരു മത്സരം പോലും വിജയിക്കാനായില്ല. ഏഷ്യാ കപ്പിലും യോഗ്യത നേടാൻ സാധിക്കാത്തതിനെത്തുടർന്ന് നെലോയെ മലേഷ്യ പുറത്താക്കി.