ചിലർ തന്റെ കുടുംബത്തെ അവഹേളിക്കുന്നു; ബ്ലാസ്റ്റേഴ്സ് വിടുമെന്ന് സികെ വിനീത്

ബെംഗളുരു എഫ്സിയുമായി കൊച്ചിയിൽ നടന്ന മത്സരത്തിനു ശേഷം പരസ്യമായി വിനീതിൻ്റെ കുടുംബത്തെ ചിലർ അവഹേളിച്ചിരുന്നു.

ചിലർ തന്റെ കുടുംബത്തെ അവഹേളിക്കുന്നു; ബ്ലാസ്റ്റേഴ്സ് വിടുമെന്ന് സികെ വിനീത്

കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം ഈ സീസണോടെ അവസാനിപ്പിക്കുമെന്ന സൂചന നൽകി സ്ട്രൈക്കർ സികെ വിനീത്. കഴിഞ്ഞ കുറച്ചു നാളുകളായി ഒരു കൂട്ടം ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും ഏൽക്കേണ്ടി വന്ന അവഹേളനമാണ് ഇത്തരത്തിൽ തീരുമാനമെടുക്കാൻ കാരണമെന്ന് വിനീത് പറഞ്ഞു. ദേശീയ മാധ്യമമായ 'ദ് ഹിന്ദു'വിനു നൽകിയ അഭിമുഖത്തിലായിരുന്നു വിനീതിൻ്റെ വിശദീകരണം.

തന്നോടൊപ്പം കുടുംബത്തെയും കൂടി അവഹേളിക്കുന്ന ആരാധകർ യഥാർത്ഥ ഫാൻസ് അല്ലെന്ന് വിനീത് പറഞ്ഞു. കളിക്കളത്തിലെ പ്രകടനങ്ങളുടെ പേരിൽ അതിലേക്ക് കുടുംബത്തെ വലിച്ചിഴക്കുന്നത് വിനീതിന് ദു:ഖമുണ്ടാക്കുന്നുണ്ട്. ബെംഗളുരു എഫ്സിയുമായി കൊച്ചിയിൽ നടന്ന മത്സരത്തിനു ശേഷം പരസ്യമായി വിനീതിൻ്റെ കുടുംബത്തെ ചിലർ അവഹേളിച്ചിരുന്നു. ഗാലറിയിലുണ്ടായിരുന്ന ചിലരായിരുന്നു ഇത്തരം അവഹേളനങ്ങൾക്കു പിന്നിൽ. സാമൂഹ്യ മാധ്യമങ്ങളിലൂടെയും വിനീതിനും കുടുംബത്തിനും നേർക്ക് ചിലർ രംഗത്ത് വന്നിരുന്നു.

"ടീമിൻ്റെ യഥാർത്ഥ ഫാൻസ് തീരെ കുറവാണ്. ഞാനൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനാണ്. അവർ മോശം പ്രകടനം നടത്തുമ്പോഴും ഞാൻ പിന്തുണയ്ക്കും. എന്നാൽ ഇവിടെ കാര്യങ്ങൾ മറിച്ചാണ്. അവർ എന്നെയും എൻ്റെ കുടുംബത്തെയും അധിക്ഷേപിക്കുന്നു. സ്കോർ ചെയ്തതിനെക്കാൾ അവസരങ്ങൾ തുലച്ചിട്ടുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ, അതിൻ്റെ പേരിൽ ഇങ്ങനെ ആക്രമിക്കുന്നത് ദു:ഖമുണ്ടാക്കുന്നുണ്ട്"- വിനീത് പറഞ്ഞു.

Read More >>