​ഹോളണ്ട് ദേശീയ ടീമിൽ സെലക്ഷൻ; മാർക് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

ബ്ലാസ്റ്റേഴ്സിലെ മികച്ച മുന്നേറ്റക്കാരനാണ് 29കാരനായ സിഫ്നിയോസ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ​ഗോൾ നേടിയത് സിഫ്നിയോസാണ്.

​ഹോളണ്ട് ദേശീയ ടീമിൽ സെലക്ഷൻ; മാർക് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സ് ഫോർവേഡ് താരം മാർക് സിഫ്നിയോസ് ടീം വിട്ടു. ദേശീയ ടീമിൽ സെലക്ഷൻ കിട്ടിയതിനെ തുടർന്നാണ് ഹോളണ്ടുകാരനായ സിഫ്നിയോസ് കേരളത്തോട് വിടപറഞ്ഞത്. ബ്ലാസ്റ്റേഴ്സിലെ മികച്ച മുന്നേറ്റക്കാരനാണ് 29കാരനായ സിഫ്നിയോസ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ​ഗോൾ നേടിയത് സിഫ്നിയോസാണ്. സിഫ്നിയോസിന്റെ സംഭാവനകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് നന്ദിയറിച്ചു. ‌

കഴിഞ്ഞ വർഷം മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന സിഫ്നിയോസ് 11 തവണ ഈ സീസണിൽ പന്തുതട്ടിയിട്ടുണ്ട്. നാല് ​ഗോളുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഐഎസ്എല്ലിന്റെ ഈ സീസണിൽ ഒപ്പുവെച്ച ഏറ്റവും പ്രായംകുറഞ്ഞ വിദേശതാരം കൂടിയാണ് സിഫ്നിയോസ്. അതേസമയം, സിഫ്നിയോസ് വിടവാങ്ങുന്നത് കേരളാ ബ്ലാസ്റ്റേഴ്സിന് ക്ഷീണമാവുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 12 മൽസരങ്ങൾ പിന്നിട്ടപ്പോൾ മൂന്ന് കളികളിൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ സാധിച്ചിട്ടുള്ളൂ.

Read More >>