അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പുൾഗയെത്തി; ഇനി കളി മാറും

ജോസുവിനൊപ്പം ബ്ളാസ്റ്റേഴ്സ് മധ്യനിരയുടെ ഊർജ്ജമായിരുന്ന പുൾഗ ആരാധകർ നെഞ്ചേറ്റിയ താരമാണ്. കഴിഞ്ഞ ഒരാഴ്ചയായി താരം ടീമിനൊപ്പം സഞ്ചരിക്കുന്നുണ്ടായിരുന്നു. കൊച്ചിയിൽ പുൾഗയോടൊപ്പം ആരാധകരെടുത്ത സെൽഫികളും ഒരാഴ്ചയോളമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. സൈനിംഗ് ഉറപ്പിച്ചിരുന്നെങ്കിലും ഔദ്യോഗിക വിശദീകരണം വന്നത് ഇന്നാണ്.

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പുൾഗയെത്തി; ഇനി കളി മാറും

ഒരാഴ്ചയോളമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് പുൾഗ ബ്ളാസ്റ്റേഴ്‌സിൽ. ബ്ളാസ്റ്റേഴ്‌സിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ പുൾഗയുടെ വരവിനെപ്പറ്റി ഔദ്യോഗികമായി അറിയിപ്പ് വന്നിട്ടുണ്ട്. സ്‌പെയിനിൽ നിന്നും ലോണ് അടിസ്ഥാനത്തിലാണ് പുൾഗ ബ്ളാസ്റ്റേഴ്‌സിലെത്തിയത്.

ബ്ളാസ്റ്റേഴ്സ് ആരാധകർക്ക് സുപരിചതമായ പേരാണ് പുൾഗ. വിക്ടർ ഹെരേരോ ഫോർകാട എന്ന പുൾഗ ഒന്നും രണ്ടും സീസണുകളിൽ ബ്ളാസ്റ്റേഴ്സ് മധ്യനിരയിൽ കളിച്ച താരമാണ്. ജോസുവിനൊപ്പം ബ്ളാസ്റ്റേഴ്സ് മധ്യനിരയുടെ ഊർജ്ജമായിരുന്ന പുൾഗ ആരാധകർ നെഞ്ചേറ്റിയ താരമാണ്. കഴിഞ്ഞ ഒരാഴ്ചയായി താരം ടീമിനൊപ്പം സഞ്ചരിക്കുന്നുണ്ടായിരുന്നു. കൊച്ചിയിൽ പുൾഗയോടൊപ്പം ആരാധകരെടുത്ത സെൽഫികളും ഒരാഴ്ചയോളമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. സൈനിംഗ് ഉറപ്പിച്ചിരുന്നെങ്കിലും ഔദ്യോഗിക വിശദീകരണം വന്നത് ഇന്നാണ്. ഇതോടെ ആരാധകരുടെ ആശങ്കയ്ക്കും സംശയങ്ങൾക്കും പരിഹാരമായിട്ടുണ്ട്.


കിസീതോ പരിക്കേറ്റു പിന്മാറിയ ഒഴിവിലേക്കാണ് 32 കാരനായ പുൾഗ എത്തുന്നത്. ബ്ളാസ്റ്റേഴ്സ് മധ്യനിരയുടെ ആശങ്ക പുൾഗയുടെ വരവോടെ മാറുമെന്നാണ് കരുതുന്നത്. മികച്ച വിഷനും സ്കില്ലുമുള്ള പുൾഗ കായികമായും കരുത്തനാണ്. കിസീതോ, പേക്കൂസൻ തുടങ്ങിയ മികച്ച മധ്യനിര താരങ്ങളുണ്ടായിരുന്നെങ്കിലും ഇരുവർക്കും കായികക്ഷമത ഇല്ലാത്ത ബ്ളാസ്റ്റേഴ്‍സിന് തിരിച്ചടിയായിരുന്നു. വായുവിൽ വരുന്ന പന്തുകളിലും കായികമായി ഡിഫന്റർമാരെ മറി കടക്കുന്നതിലും ഇരുവർക്കും പരിമിതികളുണ്ട്. എന്നാൽ പുൾഗയുടെ വരവോടെ ഇതിനൊക്കെ പരിഹാരം കാണാമെന്ന വിശ്വാസത്തിലാണ് മാനേജ്‌മെന്റ്. മഞ്ഞപ്പട ഹൃദയത്തിലേറ്റിയ ബ്ളാസ്റ്റേഴ്സ് കളിക്കാരിൽ ഉൾപ്പെട്ട ആളായത് കൊണ്ടു തന്നെ കഴിഞ്ഞ മത്സരങ്ങളിൽ നഷ്ടപ്പെട്ട ആരാധകപിന്തുണയും സ്റ്റേഡിയം അറ്റൻഡൻസും മാറി വരുമെന്നാണ് മാനേജ്‌മെന്റ് വിശ്വസിക്കുന്നത്. നാളെ പൂനെയ്ക്കെതിരെ നടക്കുന്ന എവേ മത്സരത്തിൽ പുൾഗ ബൂട്ടണിയുമെന്നാണ് നിലവിലെ റിപ്പോർട്ട്.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കൂടുവിട്ട സിഫ്‌നിയോസിനു പകരക്കാരനായി ടീമിലെത്തിയ ഐസ്ലാൻഡ് സ്‌ട്രൈക്കർ ഗുഡ്‌ജോൺ ബാൾഡ്വിൻസൻ ബ്ളാസ്റ്റേഴ്‌സിന്റെ മികച്ച സൈനിംഗ് ആയാണ് വിലയിരുത്തുന്നത്. മികച്ച ബോള് കൺട്രോളുള്ള ഗുഡ്‌ജോൺ കഴിഞ്ഞ മത്സരത്തിൽ നിർണായകമായ ഇന്റർസെപ്‌ഷനുകളും നടത്തിയിരുന്നു. മുൻ ബ്രസീൽ സ്‌ട്രൈക്കർ നിൽമാർ ബ്ളാസ്റ്റേഴ്‌സിൽ എത്തുമെന്നും അഭ്യൂഹങ്ങളുയരുന്നുണ്ട്.

Read More >>