ബ്ലാസ്റ്റേഴ്സ് ടിക്കറ്റ് വില്പന തുടങ്ങി; ആദ്യ ടിക്കറ്റ് വിതരണം മത്സ്യത്തൊഴിലാളികൾക്ക്

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളാ ജനതയുടെ ആത്മവിശ്വാസം ഉയർത്തലും കൂടി ഇത്തവണ ക്ലബ്ബ് ലക്ഷ്യമിടുന്നുവെന്ന് സിഇഒ വരുൺ ത്രിപുനനേനി പറഞ്ഞു.

ബ്ലാസ്റ്റേഴ്സ് ടിക്കറ്റ് വില്പന തുടങ്ങി; ആദ്യ ടിക്കറ്റ് വിതരണം മത്സ്യത്തൊഴിലാളികൾക്ക്

​ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ടിക്കറ്റ് വില്പന തുടങ്ങി. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനവുമായെത്തിയ മത്സ്യത്തൊഴിലാളികൾക്ക് ആദ്യ ടിക്കറ്റ് വിതരണം നടത്തി എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള വില്പനയ്ക്ക് തുടക്കമിട്ടു.സെപ്തംബർ 14 മുതൽ 24 വരെ എടുക്കുന്ന ടിക്കറ്റുകൾക്ക് പ്രത്യേകം ഇളവുകൾ ഉണ്ടാവും. ഓൺലൈനായി ബുക്ക് ചെയ്ത ടിക്കറ്റുകൾ പേപ്പർ ടിക്കറ്റുകളാക്കി മാറ്റേണ്ടതില്ല. മത്സരങ്ങൾ ജയിക്കുക എന്നത് മാത്രമല്ല, പ്രളയക്കെടുതി അനുഭവിക്കുന്ന കേരളാ ജനതയുടെ ആത്മവിശ്വാസം ഉയർത്തലും കൂടി ഇത്തവണ ക്ലബ്ബ് ലക്ഷ്യമിടുന്നുവെന്ന് സിഇഒ വരുൺ ത്രിപുനനേനി പറഞ്ഞു.ഒക്ടോബർ അഞ്ചിന് നടക്കുന്ന മുംബൈ സിറ്റിക്കെതിരായ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. ഒക്ടോബർ 20ന് ഡെൽഹി ഡൈനാമോസ്, നവംബർ 5ന് ബെംഗളൂരു എഫ് സി, നവംബർ 11ന് എഫ് സി ഗോവ, ഡിസംബർ 4ന് ജംഷദ്പൂർ, ഡിസംബർ 7ന് പൂനെ സിറ്റി എന്നീ ടീമുകളെയും കേരളം കലൂർ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യും. ഈ ആറ് മത്സരങ്ങൾക്കുള്ള ടിക്കറ്റാണ് ഇപ്പോൾ വിൽപ്പ അരംഭിച്ചിരിക്കുന്നത്.
Story by
Read More >>