പ്രതിഷേധം വിക്കിപീഡിയ പേജിലും; ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിന് തലവേദനയേറുന്നു

വിക്കിപീഡിയ പേജിൽ ക്ലബിൻ്റെ നിക്ക്നേം കുറിയ്ക്കാനുള്ള ഭാഗത്താണ് ഹാഷ്ടാഗുകൾ ഉപയോഗിച്ചു കൊണ്ടുള്ള പ്രതിഷേധ വാചകങ്ങൾ പ്രത്യക്ഷപ്പെട്ടത്.

പ്രതിഷേധം വിക്കിപീഡിയ പേജിലും; ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിന് തലവേദനയേറുന്നു

കളിക്കളത്തിലെ മോശം പ്രകടനങ്ങൾക്കെതിരെയുള്ള ആരാധകരുടെ പ്രതിഷേധം വിക്കിപീഡിയയിലേക്ക്. കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ വിക്കിപീഡിയ പേജിലാണ് പ്രതിഷേധ സൂചകമായ വാചകങ്ങൾ പ്രത്യക്ഷപ്പെട്ടത്. ക്ലബ് സിഇഒ വരുൺ ത്രിപുരനേനിയെ പുറത്താക്കുക, സ്പാനിഷ് കോച്ചിനെ കൊണ്ടു വരിക, പ്രൊഫഷണലാവുക എന്നിവകളാണ് പ്രതിഷേധ സൂചകമായി ബ്ലാസ്റ്റേഴ്സ് വിക്കിപീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടത്.

കേരളാ ബ്ലാസ്റ്റേഴ്സ് സിഇഒ വരുൺ ത്രിപുരനേനിയുടെ കച്ചവട താത്പര്യങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മുൻപും നടന്നിട്ടുണ്ട്. തുടർച്ചയായി ഇംഗ്ലീഷ് കോച്ചുമാരെ പരീക്ഷിക്കുന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിൻ്റെ നീക്കങ്ങൾക്കെതിരെയും ആരാധകർ പ്രതിഷേധിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് വിക്കിപീഡിയ പേജിലേക്ക് പ്രതിഷേധം വാപിച്ചിരിക്കുന്നത്. വിക്കിപീഡിയ പേജിൽ ക്ലബിൻ്റെ നിക്ക്നേം കുറിയ്ക്കാനുള്ള ഭാഗത്താണ് ഹാഷ്ടാഗുകൾ ഉപയോഗിച്ചു കൊണ്ടുള്ള പ്രതിഷേധ വാചകങ്ങൾ പ്രത്യക്ഷപ്പെട്ടത്.കഴിഞ്ഞ സീസൺ പോലെ തന്നെ ഈ സീസണിലും ബ്ലാസ്റ്റേഴ്സിൻ്റെ നില പരിതാപകരമാണ്. ഡേവിഡ് ജെയിംസിനു കീഴിൽ ആദ്യ കളി ജയിച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീടൊരു കളി പോലും ജയിച്ചിട്ടില്ല. 12 കളികളിൽ നിന്നായി 6 ജയവും രണ്ട് തോൽവിയുമുൾപ്പെടെ 12 പോയിൻ്റുകളുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ സീസണിൽ ടീമിൻ്റെ പരിശീലകനായി ചുമതലയേറ്റ ഡേവിഡ് ജെയിമിസിനെ മാനേജ്മെൻ്റ് പുറത്താക്കിയിരുന്നു.