ജിങ്കന് ഖത്തറിൽ നിന്ന് ക്ഷണം; ഓഫർ അൽ ഗറാഫ ക്ലബിൽ നിന്ന്

മുൻ ഹോളണ്ട് ദേശീയ താരവും ആധുനിക ഫുട്ബോളിലെ മികച്ച താരങ്ങളിൽ ഒരാളുമായ വെസ്ലി സ്നെയ്ഡർ അൽ ഗറാഫയുടെ താരമാണ്.

ജിങ്കന് ഖത്തറിൽ നിന്ന് ക്ഷണം; ഓഫർ അൽ ഗറാഫ ക്ലബിൽ നിന്ന്

ഇന്ത്യൻ പ്രതിരോധ താരവും കേരളാ ബ്ലാസ്റ്റേഴ്സ് നായകനുമായ സന്തേഷ് ജിങ്കന് ഖത്തറിൽ നിന്ന് ക്ഷണം. അൽ ഗറാഫ ഫുട്ബോൾ ക്ലബിൽ നിന്നാണ് ജിങ്കന് ക്ഷണം ലഭിച്ചിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഏഷ്യാ കപ്പിലെ ജിങ്കൻ്റെ മികച്ച പ്രകടനം ക്ലബ് അധികൃതർ ശ്രദ്ധിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

ഖത്തർ സ്റ്റാർസ് ലീഗിലെ മുൻനിര ക്ലബാണ് അൽ ഗറാഫ. നിലവിലെ ഖത്തരി സ്റ്റാർസ് കപ്പ് ജേതാക്കളാണ് ഇവർ. 2018 കൂടാതെ 2009ലെ സ്റ്റാർസ് കപ്പ് ചാമ്പ്യന്മാരും അൽ ഗറാഫ ആയിരുന്നു. ഏഴ് വട്ടം ഖത്തരി സ്റ്റാർസ് ലീഗ് ചാമ്പ്യന്മാരായ റെക്കോർഡും ഇവർക്കുണ്ട്. സമീപകാലത്തായിഎഎഫ്സി ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനങ്ങളാണ് ഇവർ നടത്തുന്നത്. മുൻ ഹോളണ്ട് ദേശീയ താരവും ആധുനിക ഫുട്ബോളിലെ മികച്ച താരങ്ങളിൽ ഒരാളുമായ വെസ്ലി സ്നെയ്ഡർ അൽ ഗറാഫയുടെ താരമാണ്.