എലികളെ ഒാടിച്ചുവിട്ടാണ് കളിക്കാർ ഡ്രസ്സിങ് റൂം ഉപയോ​ഗിച്ചത്; ഇന്ത്യയിൽ നടന്ന ലോകകപ്പിനെതിരെ ഫിഫ

മികച്ച സംഘാടനമായിരുന്നു എന്ന് അഭിനന്ദിച്ച ഹാവിയർ സെപ്പി, ലോകകപ്പ് അവസാനിച്ച് മാസങ്ങൾക്കു ശേഷമാണ് ദുരനുഭവങ്ങൾ വിവരിക്കുന്നത്. ഇന്ത്യയിൽ നടന്ന ലോകകപ്പ് എന്നും മോശമായ അനുഭവമാണ് ഉണ്ടാക്കിയത് എന്നും സെപ്പി പറഞ്ഞു.

എലികളെ ഒാടിച്ചുവിട്ടാണ് കളിക്കാർ ഡ്രസ്സിങ് റൂം ഉപയോ​ഗിച്ചത്; ഇന്ത്യയിൽ നടന്ന ലോകകപ്പിനെതിരെ ഫിഫ

ഇന്ത്യ വേദിയായ അണ്ടര്‍-17 ലോകകപ്പിലെ സംഘാടനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ഫിഫയുടെ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി. കളിക്കാര്‍ക്കും ആരാധകര്‍ക്കും മോശം അനുഭവമാണ് ലോകകപ്പ് സമ്മാനിച്ചതെന്നും കളിക്കാർക്ക് വേണ്ടി നൽകിയ ഡ്രസ്സിങ് റൂമില്‍ പലപ്പോഴും എലിയുടെ ശല്യമുണ്ടായിരുന്നതായി കളിക്കാര്‍ പരാതിപ്പെട്ടതായും ഹാവിയര്‍ സെപ്പി കുറ്റപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ ബിസിനസ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സെപ്പി.

ലോകകപ്പിന്റെ സംഘാടനത്തെ നേരത്തെ പുകഴ്ത്തിപ്പറഞ്ഞ ഫിഫ അധികൃതർ തന്നെയാണ് ഇപ്പോൾ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. മികച്ച സംഘാടനമായിരുന്നു എന്ന് അഭിനന്ദിച്ച ഹാവിയർ സെപ്പി, ലോകകപ്പ് അവസാനിച്ച് മാസങ്ങൾക്കു ശേഷമാണ് ദുരനുഭവങ്ങൾ വിവരിക്കുന്നത്. ഇന്ത്യയിൽ നടന്ന ലോകകപ്പ് എന്നും മോശമായ അനുഭവമാണ് ഉണ്ടാക്കിയത് എന്നും സെപ്പി പറഞ്ഞു.

'ജനങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് ലോകകപ്പ് എല്ലാ തരത്തിലും മികച്ചതായിരുന്നു എന്നാണ്. എന്നാൽ ഒരു കായികപ്രേമി എന്നനിലയിൽ തുറന്നു പറയട്ടെ, ഞാൻ ഒരിക്കലും അതിൽ തൃപ്തനല്ല. ഒരു കായികപ്രേമിയുടെ വിജയം എന്നുപറയുന്നത് അയാൾ ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച കളി കാണുമ്പോഴാണ്. ഇന്ത്യയില്‍ ഇതുവരെ ഇത്തരമൊരു ടൂര്‍ണമെന്റ് വരാത്തതിനാലാണ് അണ്ടർ 17 ലോകകപ്പിന്റെ സംഘാടനം മികച്ചതായിരുന്നുവെന്ന് ഇന്ത്യക്കാര്‍ കരുതുന്നതെന്നും സെപ്പി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഫുട്‌ബോള്‍ ലീഗുകള്‍ക്ക് അണ്ടര്‍ 17 ഫുട്‌ബോൾ ലോകകപ്പിന്റെ നിലവാരം പോലുമില്ലെന്നും സെപ്പി വിമര്‍ശിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ മാസമായിരുന്നു ഇന്ത്യയിൽ അണ്ടർ 17 ലോകകപ്പ് നടന്നത്. കേരളത്തിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലടക്കം രാജ്യത്തെ ആറു വേദികളിലാണ് ലോകകപ്പ് നടന്നത്.

Read More >>