ദ് ഹിന്ദുവിന് ഇന്റർവ്യൂ നൽകിയിട്ടില്ലെന്ന് വിനീത്; ബ്ലാസ്റ്റേഴ്സ് വിടുമെന്ന വാർത്ത വ്യാജം?

അദ്ദേഹത്തോട് മാപ്പപേക്ഷ നടത്തിക്കൊണ്ട് സ്റ്റേഡിയത്തിൽ ബാനർ ഉയർത്താൻ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

ദ് ഹിന്ദുവിന് ഇന്റർവ്യൂ നൽകിയിട്ടില്ലെന്ന് വിനീത്; ബ്ലാസ്റ്റേഴ്സ് വിടുമെന്ന വാർത്ത വ്യാജം?

തൻ്റെ പ്രകടനങ്ങളുടെ പേരിൽ വീട്ടുകാരെ അവഹേളിക്കുന്ന ബ്ലാസ്റ്റേഴ്സിൻ്റെ ഒരു കൂട്ടം ആരാധകർ കാരണം താൻ ടീം വിട്ടു പോകുമെന്ന് ദേശീയ മാധ്യമമായ ദ് ഹിന്ദു റിപ്പോർട്ട് ചെയ്തത് തൻ്റെ അറിവോടെയല്ലെന്ന് സികെ വിനീത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഒരു ആരാധകനു നൽകിയ മറുപടി എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു സ്ക്രീൻ ഷോട്ടിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുന്നത്. ഈ സ്ക്രീൻ ഷോട്ടിൻ്റെ ആധികാരിത എത്രത്തോളമാണെന്ന് അറിയില്ലെങ്കിലും വിനീത് നൽകിയ മറുപടി എന്ന പേരിലാണ് വാർത്ത പ്രചരിക്കുന്നത്.

ആരാധകർ കളിക്കാരോട് ഇങ്ങനെയൊക്കെ ചെയ്യുന്നത് ടീം വിജയിക്കാൻ അവർ ആഗ്രഹിക്കുന്നതു കൊണ്ടാണെന്നും നിങ്ങളെ കൂവിയ ആരാധകരെക്കൊണ്ട് തന്നെ കയ്യടിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമെന്നും പറഞ്ഞു കൊണ്ടാണ് ആരാധകൻ്റെ മെസേജ് തുടങ്ങുന്നത്. കേട്ട വാർത്ത വ്യാജമാണെന്ന് വിശ്വസിക്കുന്നു എന്നും അയാൾ കൂട്ടിച്ചേർക്കുന്നു. ഈ മെസേജുകൾക്ക് മറുപടിയായി താൻ ദ് ഹിന്ദുവിന് ഇൻ്റർവ്യൂ നൽകിയിട്ടില്ലെന്ന് വിനീത് പ്രതികരിക്കുന്നു.

അതേ സമയം, ദേശീയ മാധ്യമമായ ഹിന്ദു ഒരു വ്യാജ വാർത്ത എന്തിനു നൽകണം എന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. വിനീതിൻ്റെ പ്രകടനത്തിൽ വീട്ടുകാരെ അവഹേളിച്ചു എന്ന വാർത്ത സത്യമാണെന്നതു കൊണ്ട് തന്നെ ഈ റിപ്പോർട്ടും സത്യമാവാമെന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്. വിനീതിനു നേരിടേണ്ടി വന്ന അവഹേളനത്തിൽ ഖേദിച്ചു കൊണ്ട് അദ്ദേഹത്തോട് മാപ്പപേക്ഷ നടത്തിക്കൊണ്ട് സ്റ്റേഡിയത്തിൽ ബാനർ ഉയർത്താൻ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

Read More >>