ബ്ലാസ്റ്റേഴ്സിനെ കളി പഠിപ്പിക്കാൻ ഗിഗ്സ്; സോഷ്യൽ മീഡിയയിൽ അഭ്യൂഹം പുകയുന്നു

തൻ്റെ ഫുട്ബോൾ കരിയർ മുഴുവൻ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ താരമായിരുന്ന ഗിഗ്സ് 963 കളികളിൽ യുണൈറ്റഡ് ജേഴ്സി അണിഞ്ഞിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിനെ കളി പഠിപ്പിക്കാൻ ഗിഗ്സ്; സോഷ്യൽ മീഡിയയിൽ അഭ്യൂഹം പുകയുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സ് ബ്ലാസ്റ്റേഴ്സിലേക്കെന്ന് സൂചന. ഡേവിഡ് ജെയിംസിനെ പുറത്താക്കിയ ഒഴിവിലേക്കാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ റയാൻ ഗിഗ്സ് എത്തുക എന്നാണ് വിവരം. റെനെ മ്യൂളസ്റ്റീൻ, ഡേവിഡ് ജെയിംസ്, ദിമിതർ ബെർബറ്റോവ്, എന്നിവരെ ബ്ലാസ്റ്റേഴ്സുമായി കൂട്ടിയിണക്കിയ അതേ ബന്ധമാണ് ഗിഗ്സിനെയും എത്തിക്കുക എന്നതാണ് അറിയാൻ കഴിയുന്നത്.

തൻ്റെ ഫുട്ബോൾ കരിയർ മുഴുവൻ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ താരമായിരുന്ന ഗിഗ്സ് 963 കളികളിൽ യുണൈറ്റഡ് ജേഴ്സി അണിഞ്ഞിട്ടുണ്ട്. 14ആം വയസ്സിൽ റെഡ് ഡെവിൾസിലെത്തുന്ന അദ്ദേഹംതൻ്റെ 41ആം വയസ്സിൽ, 2014ലാണ് ബൂട്ടഴിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ പെട്ട ഗിഗ്സ് ഡേവിഡ് മോയസ്, ലൂയി വാൻഗാൽ എന്നിവർക്ക് കീഴിൽ സഹപരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വെയിൽസ് ദേശീയ ടീമിൻ്റെ പരിശീലകനാണ് ഗിഗ്സ്.