ലോകകപ്പിന് സഹ ആതിഥ്യം വഹിക്കാമെന്ന് യുഎഇ അടക്കം മൂന്ന് രാജ്യങ്ങൾ; വേണ്ടെന്ന് ഖത്തർ

എന്നാൽ അതിൻ്റെ ആവശ്യമില്ലെന്ന് ഖത്തർ വ്യക്തമാക്കി.

ലോകകപ്പിന് സഹ ആതിഥ്യം വഹിക്കാമെന്ന് യുഎഇ അടക്കം മൂന്ന് രാജ്യങ്ങൾ; വേണ്ടെന്ന് ഖത്തർ

2022 ലോകകപ്പിന് സഹ ആതിഥ്യം വഹിക്കാമെന്നറിയിച്ച് യുഎഇ അടക്കം മൂന്ന് രാജ്യങ്ങൾ മുന്നോട്ടു വന്നതായി റിപ്പോർട്ട്. യുഎഇയ്ക്കൊപ്പം ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് ലോകകപ്പ് സഹ നടത്തിപ്പിനു തയ്യാറാണെന്നറിയിച്ചത്. എന്നാൽ അതിൻ്റെ ആവശ്യമില്ലെന്ന് ഖത്തർ വ്യക്തമാക്കി.

ലോകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 32ൽ നിന്നും 48 ആക്കാനുള്ള ഫിഫയുടെ പദ്ധതിക്ക് മുന്നോടിയായാണ് രാജ്യങ്ങൾ ഇക്കാര്യം അറിയിച്ചത്. 48 രാജ്യങ്ങൾ ആക്കുകയാണെങ്കിൽ ടൂർണമെൻ്റിൻ്റെ ദൈർഘ്യം വർദ്ധിക്കുന്നത് കണക്കിലെടുത്താണ് ഇത്. അടുത്ത മാസം നടക്കുന്ന ഫിഫ യോഗത്തിൽ ഇക്കാര്യം പരിഗണിക്കാനിരിക്കെ 48 രാജ്യങ്ങൾ ടൂർണമെൻ്റിൽ പങ്കെടുക്കുകയാണെങ്കിൽ ഖത്തറിന് ഒറ്റക്ക് ലോകകപ്പ് നടത്താൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ഫിഫ അറിയിച്ചിരുന്നു.

അതേ സമയം, ടൂർണമെൻ്റ് വിപുലീകരിച്ചാൽ പോലും തങ്ങൾക്ക് ഒറ്റക്ക് ലോകകപ്പ് നടത്താൻ കഴിയുമെന്നാണ് ഖത്തർ പറയുന്നത്. ഖത്തർ ഉപരോധവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നില നിൽക്കെ സഹ ആതിഥ്യത്തിന് ഖത്തർ സമ്മതിക്കാനിടയില്ല. അതേ സമയം, ഉപരോധത്തിൽ നിക്ഷ്പക്ഷത പാലിച്ച ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾക്ക് സഹ ആതിഥ്യത്തിനുള്ള അനുമതി നൽകാൻ ഖത്തർ തയ്യാറായേക്കുമെന്നും സൂചനയുണ്ട്.