പ്രകടനങ്ങളിൽ സന്തോഷം; ഒരു സീസണിലെ അത്ഭുതമല്ല തന്റെ ലക്ഷ്യമെന്ന് ഡേവിഡ് ജെയിംസ്

സീസണിൽ വിജയങ്ങളുടെ എണ്ണം കുറഞ്ഞത് അത്ര ഗൗരവമായി എടുക്കുന്നില്ലെന്നും ടീമുമായി ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണ് തനിക്കുള്ളതെന്നും ജെയിംസ് കൂട്ടിച്ചേർത്തു.

പ്രകടനങ്ങളിൽ സന്തോഷം; ഒരു സീസണിലെ അത്ഭുതമല്ല തന്റെ ലക്ഷ്യമെന്ന് ഡേവിഡ് ജെയിംസ്

കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനങ്ങളിൽ സംതൃപ്തിയുണ്ടെന്ന് കോച്ച് ഡേവിഡ് ജെയിംസ്. ടീം നന്നായി കളിക്കുന്നുണ്ടെന്നും ഒരു സീസണിലെ അത്ഭുതത്തിനായല്ല താൻ വന്നതെന്നും ജെയിംസ് പറഞ്ഞു. ബെംഗളുരു എഫ്സിയുമായി കൊച്ചിയിൽ നടന്ന മത്സരത്തിനു ശേഷമായിരുന്നു ജെയിംസിൻ്റെ പ്രസ്താവന.

"മത്സരത്തിലേക്ക് തിരിച്ചു വന്നതിനു ശേഷം, നമ്മൾ നല്ലൊരു ടീമായിരുന്നു. പരസ്പരം പരാജയപ്പെടുത്താൻ കിണഞ്ഞ് ശ്രമിക്കുന്ന രണ്ട് ടീമുകൾ തമ്മിലുള്ള ഫുട്ബോൾ മാച്ചായിരുന്നു അത്. ബെംഗളുരു വളരെ മികച്ച ടീമാണ്. അവർക്കെതിരെ കളിയുടെ സിംഹ ഭാഗവും നമ്മൾ നന്നായി കളിച്ചു എന്നാണ് ഞാൻ കരുതുന്നത്. ഒന്നല്ലെങ്കിൽ മറ്റൊരു കാരണം കൊണ്ട്, നമുക്ക് ചില പരിക്കുകൾ പറ്റിയതോടെയാണ് കളി കൈവിട്ടു പോയത്."- ജെയിംസ് പറഞ്ഞു.

സീസണിൽ വിജയങ്ങളുടെ എണ്ണം കുറഞ്ഞത് അത്ര ഗൗരവമായി എടുക്കുന്നില്ലെന്നും ടീമുമായി ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണ് തനിക്കുള്ളതെന്നും ജെയിംസ് കൂട്ടിച്ചേർത്തു. "ജനുവരിയിൽ എന്നെ കൊണ്ടു വന്നത് ഒരു സീസണിലെ അത്ഭുത പ്രകടനത്തിനു വേണ്ടിയായിരുന്നില്ല. ഈ സീസണിൽ ചാമ്പ്യന്മാരാവണം എന്ന് എന്നോട് പറഞ്ഞിട്ടില്ല. പുരോഗതിയ്ക്കും വളർച്ചയ്ക്കുമായി മൂന്ന് വർഷത്തെ പദ്ധതിയാണ് ഇത്. പ്രകടനത്തിൽ ഞാൻ അസന്തുഷ്ടനല്ല. കാരണം നമ്മുടെ പ്രകടനങ്ങൾ മികച്ചതായിരുന്നു. ഓരോ മത്സരങ്ങൾക്കു ശേഷവും ഇരുന്ന് നമ്മൾ മോശമായാണ് കളിച്ചതെന്നു പറയണമെന്ന് ഞാൻ കരുതുന്നില്ല. കുറച്ചു കൂടി നമുക്ക് മെച്ചപ്പെടുത്താൻ കഴിയും. പക്ഷേ, ഇങ്ങനൊക്കെയാണ് ഫുട്ബോൾ"- ജെയിംസ് വിശദീകരിച്ചു.

Read More >>