കളി ജയിക്കാതെ ഇനി സ്റ്റേഡിയത്തിലേക്കില്ല; ഡേവിഡ് ജെയിംസിൻ്റെ ടീം സെലക്ഷനെതിരെ ആരാധകർ

അതേ സമയം, ഡേവിഡ് ജെയിംസിൻ്റെ ടീം സെലക്ഷനിൽ ടീമംഗങ്ങൾക്ക് പോലും അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.

കളി ജയിക്കാതെ ഇനി സ്റ്റേഡിയത്തിലേക്കില്ല; ഡേവിഡ് ജെയിംസിൻ്റെ ടീം സെലക്ഷനെതിരെ ആരാധകർ

ഐഎസ്എല്ലിലെ മോശം ഫോം തുടരുന്ന ബ്ലാസ്റ്റേഴിന് ആരാധക പിന്തുണ കുറയുന്നതായി റിപ്പോർട്ട്. ഇനി ഒരു ഹോം മത്സരം ജയിക്കുന്നതു വരെ കളി കാണാൻ സ്റ്റേഡിയത്തിലേക്കില്ലെന്ന ഒരു കൂട്ടം ആരാധകരുടെ തീരുമാനമാണ് ബ്ലാസ്റ്റേഴ്സിൻ്റെ ആരാധക പിന്തുണ ഇടിയുന്നു എന്ന റിപ്പോർട്ടുകൾക്ക് കാരണം. തുടർച്ചയായ സമനിലകൾക്കൊടുവിൽ ബെംഗളുരുവുമായി നടന്ന ഹോം മത്സരം പരാജയപ്പെട്ടതാണ് ആരാധകരുടെ രോഷം അധികരിപ്പിച്ചത്.

മോശം ടീം സെലക്ഷൻ നടത്തുന്ന കോച്ച് ഡേവിഡ് ജെയിംസിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം. അനസ് എടത്തൊടികയെപ്പോലെ പ്രതിഭാധനനായ കളിക്കാരനെ സ്ഥിരമായി ബെഞ്ചിലിരുത്തുന്ന ജെയിംസ് വിനീതിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്നതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. തോന്നുന്ന രീതിയിൽ ടീം ഇറക്കാനാണ് ജെയിംസിൻ്റെ തീരുമാനമെങ്കിൽ ബ്ലാസ്റ്റേഴ്സിനെ കൈവിടാനാണ് ആരാധകരുടെ തീരുമാനം.

അതേ സമയം, ഡേവിഡ് ജെയിംസിൻ്റെ ടീം സെലക്ഷനിൽ ടീമംഗങ്ങൾക്ക് പോലും അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. മികച്ച ഒരു ടീം ഉണ്ടായിട്ടും സ്ഥിരമായി ആദ്യ ഇലവൻ മാറ്റി മറിക്കുന്നത് ടീമംഗങ്ങൾക്കിടയിൽ അസ്വാരസ്യമുണ്ടാക്കുന്നുണ്ട്. ഐഎസ്എൽ ആദ്യ സീസൺ മുതൽക്കു തന്നെ ആരാധക പിന്തുണയാൽ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ബ്ലാസ്റ്റേഴ്സിനെ ആരാധകർ കൈ വിടാൻ തീരുമാനിച്ചാൽ നഷ്ടം ബ്ലാസ്റ്റേഴ്സിനു തന്നെയാണ്.

Story by
Read More >>