മുംബൈയിൽ ബാഴ്‌സ യുവന്റസ് ലെജന്റ്സ് പോരാട്ടം; മത്സരം ഈ മാസം 27 ന്

റൊണാൾഡീഞ്ഞോ, റിവാൾഡോ, ലൂയിസ് ഗാർഷ്യ, സംബ്രോട്ട തുടങ്ങിയവരാണ് ടീമിലുള്ളത്.

മുംബൈയിൽ ബാഴ്‌സ യുവന്റസ് ലെജന്റ്സ് പോരാട്ടം; മത്സരം ഈ മാസം 27 ന്

മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഫുട്‍ബോൾ ആരവം മുഴങ്ങുന്നു. ബാഴ്‌സ ലെജൻഡ്‌സും യുവനസ്‌ ലെജൻഡ്‌സും തമ്മിലുള്ള പോരാട്ടമാണ് ഈ മാസം 27 ന് നടക്കുക. വൈകുന്നേരം ഏഴു മണിക്കാണ് കിക്കോഫ്.ബാഴ്‌സലോണയുടെ ഖ്യാതി ലോകം മുഴുവൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീമിൽ ഒരിക്കലെങ്കിലും കളിച്ചിട്ടുള്ളവരെ ഉൾപ്പെടുത്തി ലെജന്റ്സ് ടീം ബാഴ്‌സ രൂപീകരിച്ചത്. റൊണാൾഡീഞ്ഞോ, റിവാൾഡോ, ലൂയിസ് ഗാർഷ്യ, സംബ്രോട്ട തുടങ്ങിയവരാണ് ടീമിലുള്ളത്. എന്നാൽ മുംബൈയിൽ ആരൊക്കെ പന്ത് തട്ടുമെന്ന് സ്ഥിരീകരണം വന്നിട്ടില്ല.

Read More >>