പട്ടിയെ ബ്രസീൽ ജേഴ്സിയണിയിച്ച് കുളത്തിലെറിഞ്ഞ് അർജന്റീന ആരാധകൻ; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുന്നു

ബ്രസീലിനോടുള്ള താല്‍പര്യമില്ലായ്മ കാരണം അവരുടെ മഞ്ഞ ജേഴ്‌സിയാണ് പട്ടിയെ അണിയിച്ചിരിക്കുന്നത്.

പട്ടിയെ ബ്രസീൽ ജേഴ്സിയണിയിച്ച് കുളത്തിലെറിഞ്ഞ് അർജന്റീന ആരാധകൻ; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുന്നു

ലോകകപ്പിനായി മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ലോകമെമ്പാടും ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. പലരും അവരുടെ ഇഷ്ടടീമിനെയും കളിക്കാരെയും പിന്തുണച്ച് ഫെയ്‌സ്ബുക്ക് പേജുകളും ഗ്രൂപ്പുകളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍, അർജന്റീനയെ പിന്തുണയ്ക്കാന്‍ ഒരു ആരാധകൻ ചെയ്ത ക്രൂരതയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇഷ്ടടീമിനെ പിന്തുണയ്ക്കാന്‍ ഒരു മിണ്ടാപ്രാണിയെ ഇരയാക്കിയത് കുറച്ച് കടുത്തുപോയി എന്നാണ് സോഷ്യല്‍മീഡിയ അംഗങ്ങള്‍ വ്യക്തമാക്കുന്നത്.

അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ പേരുള്ള ജേഴ്‌സിയണിഞ്ഞ ഒരാള്‍ പട്ടിയെക്കൊണ്ട് ഫുട്‌ബോള്‍ കളിപ്പിക്കുന്നു. ബ്രസീലിനോടുള്ള താല്‍പര്യമില്ലായ്മ കാരണം അവരുടെ മഞ്ഞ ജേഴ്‌സിയാണ് പട്ടിയെ അണിയിച്ചിരിക്കുന്നത്. പട്ടിയോട് അയാള്‍ ഫുട്‌ബോള്‍ കളിക്കാന്‍ പറയുന്നു. വാലാട്ടിക്കൊണ്ട് പട്ടി അയാള്‍ക്ക് പിന്നാലെ നടക്കുന്നു. ഇതിനുശേഷം നിലത്തിരുന്ന് പോയ പട്ടിയെ "നിനക്ക് കളിക്കാനറിയില്ല അല്ലെടാ?" എന്ന് ചോദിച്ചുകൊണ്ട് അടുത്തുള്ള വെള്ളക്കെട്ടിലേക്ക് വലിച്ചെറിയുന്നു. രണ്ട് മലക്കം മറിഞ്ഞ് ആ മിണ്ടാപ്രാണി വെള്ളത്തിലേക്ക്. 'കളി പഠിച്ചിട്ട് വാ…' എന്ന് ഇയാൾ ആക്രോശിക്കുന്നു. നീന്തി കയറിയ പട്ടി വാലാട്ടിക്കൊണ്ട് കരയിലേക്ക് കയറിവരുന്നതോടെ വീഡിയോ അവസാനിക്കുന്നു. ഏതൊരാളെയും വേദനിപ്പിക്കുന്ന ഈ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്.


Read More >>