15 മിനിറ്റ്; വല കാക്കാൻ രണ്ട് ഗോളികൾ; എന്നിട്ടും അടിച്ചത് 15 ഗോളുകൾ: ബാഴ്സയെ ഞെട്ടിച്ച് കൊല്ലംകാരൻ സിദ്ധാർഥ്

ബാഴ്സലോണ അക്കാഡമി ട്രയൽസിലായിരുന്നു കൊല്ലം സ്വദേശിയായ ഈ അഞ്ചു വയസ്സുകാരൻ്റെ പ്രകടനം.

15 മിനിറ്റ്; വല കാക്കാൻ രണ്ട് ഗോളികൾ; എന്നിട്ടും അടിച്ചത് 15 ഗോളുകൾ: ബാഴ്സയെ ഞെട്ടിച്ച് കൊല്ലംകാരൻ സിദ്ധാർഥ്

ബാഴ്സലോണ അക്കാദമിയിലേക്കുള്ള പ്രവേശന 'പരീക്ഷ'യിൽ വെറും 15 മിനിട്ടിൽ 12 ഗോളടിച്ച് കൊല്ലംകാരൻ സിദ്ധാർഥ്. ബാഴ്സ ബെംഗളൂരുവിൽ ആരംഭിച്ച അക്കാഡമിയിലേക്കുള്ള ട്രയൽസിനിടെയായിരുന്നു ഈ അഞ്ചു വയസ്സുകാരൻ്റെ പ്രകടനം.

ട്രയൽസിനുള്ള വിസിൽ മുഴങ്ങിയതോടെ അനായാസം ഗോളുകളടിച്ചു കൂട്ടിയ സിദ്ധാർഥ് ഒപ്പം കളിക്കുന്നവരെ നിഷ്പ്രഭരാക്കി 10 ഗോളുകൾ അടിച്ഛു കൂട്ടി. അതോടെ വല കാക്കാൻ ഒരു ഗോളിയെക്കൂടി ബാഴ്സ അക്കാഡമി നിരീക്ഷകർ നിയോഗിച്ചു. രണ്ടു പേരെയും വെട്ടിച്ച് രണ്ടു ഗോളുകൾ കൂടി സിദ്ധാർഥ് നേടി. പതിനഞ്ചു മിനിറ്റ് മത്സരത്തിൽ സിദ്ധാർഥ് നേടിയത് 12 ഗോളുകൾ. ടീം ആകെ നേടിയതും അത്ര തന്നെ ഗോളുകൾ. അച്ഛൻ സുനിൽ കുമാറിൻ്റെ സാന്നിധ്യത്തിലായിരുന്നു സിദ്ധാർഥിൻ്റെ പ്രകടനം.

മത്സരം കഴിഞ്ഞതോടെ സിദ്ധാർഥിന് അക്കാഡമിയിലേക്കുള്ള പ്രവേശനം മാത്രമല്ല, സ്കോളർഷിപ്പു കൂടി ബാഴ്സ അക്കാഡമി നൽകി. ഇതോടെ 36 ആഴ്ചകളോളം നീളുന്ന പരിശീലനം തികച്ചും സൗജന്യമായി സിദ്ധാർഥിനു ലഭിക്കും.

മുൻപ് കൊച്ചിയിൽ നടന്ന അണ്ടർ–17 ലോകകപ്പ് ഫുട്ബോൾ മേളയ്ക്കെത്തിയ ബ്രസീൽ ടീമിന്റെ പരിശീലനം കാണാൻ മാതാപിതാക്കളോടൊപ്പം സിദ്ധാർഥ് എത്തിയിരുന്നു. കളിക്കളത്തിന്റെ സുരക്ഷാച്ചുമതല ഉണ്ടായിരുന്നത് മുൻ ഫുട്ബോൾ താരമായ പൊലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ അനുമതിയോടെ സിദ്ധാർഥ് കളിക്കളത്തിലിറങ്ങി. അൽപം കഴിഞ്ഞപ്പോൾ കാണുന്നതു ബ്രസീലിയൻ താരങ്ങൾക്കൊപ്പം പന്തുതട്ടുന്ന കുഞ്ഞിനെയാണ്. ശ്വാസത്തിൽ പോലും കാൽപ്പന്തുകളി കലർത്തുന്ന ബ്രസീൽ താരങ്ങൾക്കു മുന്നിൽ ഒട്ടും പതറാതെയായിരുന്നു സിദ്ധാർഥിൻ്റെ പ്രകടനം. ഇതു കണ്ടുകൊണ്ടിരുന്ന ബ്രസീൽ ടീമിന്റെ പരിശീലകൻ അദ്ദേഹത്തിന്റെ തലയിൽ ഇരുന്ന തൊപ്പി എടുത്തു സിദ്ധാർഥിന്റെ തലയിൽവച്ചാണ് യാത്രയാക്കിയത്.

കൊല്ലം കാവനാട് കുരീപ്പുഴ വയലിൽ വീട്ടിൽ സിഎം സുനിൽകുമാറിന്റെയും വി ഗായത്രിയുടെയും ഏക മകനാണു സിദ്ധാർഥ്. തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ യുകെജി വിദ്യാർഥി. അച്ഛൻ കാൽപ്പന്തു കളിക്കുന്നത് കണ്ടാണ് സിദ്ധാർഥും അതിലേക്ക് ആകർഷിക്കപ്പെടുന്നത്. വെസ്റ്റ് കൊല്ലം സ്കൂൾ അങ്കണത്തിൽ വൈകിട്ടു കളിക്കാൻ പോകുമായിരുന്ന സുനിൽ കുമാറിൻ്റെ കൈ പിടിച്ച് അവനും കാല്പന്തിൻ്റെ മാന്ത്രികത അറിഞ്ഞു. ഒന്നര വയസ്സ് ആകുന്നതിനു മുൻപേ അവൻ പന്തു തട്ടിത്തുടങ്ങി. അവന്റെ കാലും പന്തും തമ്മിലുള്ള ബന്ധം പിതാവു തിരിച്ചറിഞ്ഞു. പന്തല്ലാതെ ഇതുവരെ മറ്റൊരു കളിപ്പാട്ടവും സിദ്ധാർഥിനു വാങ്ങിയിട്ടില്ല.

Read More >>