ലോകകപ്പ് വേദി മാറ്റം; കടുത്ത എതിർപ്പുമായി ഖത്തർ ഭരണകൂടം

'ഖത്തറിന്റെ പരമാധികാരത്തെ അടിയറവ് വെച്ച് ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഖത്തര്‍ ഒരിക്കലും ഒരുക്കമല്ല.'- അദ്ദേഹം പറഞ്ഞു.

ലോകകപ്പ് വേദി മാറ്റം; കടുത്ത എതിർപ്പുമായി ഖത്തർ ഭരണകൂടം

2022 ഫുട്ബോൾ ലോകകപ്പിനുള്ള വേദി ഖത്തറിൽ നിന്നും മാറ്റണമെന്ന ആവശ്യവുമായി നടക്കുന്ന പ്രചരണങ്ങൾക്കെതിരെ രാജ്യത്തിൻ്റെ ഭരണകൂടം രംഗത്ത്. അയൽരാജ്യങ്ങളിലടക്കം നടക്കുന്ന പ്രചരണങ്ങൾക്കെതിരെയാണ് ഖത്തർ ഭരണകൂടം രംഗത്ത് വന്നത്. ഖത്തറിനെതിരെ അയൽരാജ്യങ്ങൾ നടത്തുന്ന ഉപരോധങ്ങളിൽ പെട്ടതാണ് വേദിമാറ്റം.

കായികമേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഖത്തര്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നും 2022 ലെ ലോകകപ്പ് വേദി ഖത്തറില്‍ മാറ്റാന്‍ ശ്രമിക്കുന്നചില അയല്‍ രാജ്യങ്ങളുടെ ശ്രമങ്ങളും കാമ്പയിനുകളും മാനസിക രോഗത്തിന്റെ ഭാഗമാണെന്നുമായിരുന്നു വിദേശ കാര്യമന്ത്രിയായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ഥാനിയുടെയുടെ പ്രതികരണം. രാഷ്ട്രീയ തര്‍ക്കങ്ങള്‍ എങ്ങനെയാണ് കായിക രംഗത്തെ ബാധിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇതേ കുറിച്ച് ഖത്തര്‍ വിശദമായി അന്വേഷിക്കുകയാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇതൊരു പതിവാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌പെയ്‌നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അല്‍ഥാനി.

ഖത്തറിനെ തകര്‍ക്കാനാണ് അയല്‍ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഉപരോധത്തിന്റെ നാളുകളില്‍ രാജ്യം കൂടുതല്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അനവധി രാഷ്ട്രങ്ങളുമായി പുതിയ സാമ്പത്തിക്ക-വ്യാപാര-ഉഭയകക്ഷി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഇക്കാലയളവില്‍ രാജ്യത്തിന് കഴിഞ്ഞു. ഖത്തറിന്റെ പരമാധികാരത്തെ അടിയറവ് വെച്ച് ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഖത്തര്‍ ഒരിക്കലും ഒരുക്കമല്ല. പരമാധികാരത്തെ തുരങ്കം വെക്കുന്ന രീതിയിലുള്ള രാഷ്ട്രീയ പരിഹാരം ഒരിക്കലും നടപ്പിലാവാന്‍ പോവുന്നില്ലെന്നും ഉപപ്രധാനമന്ത്രി കൂടിയായ അല്‍ഥാനി വൃക്തമാക്കി.

ഗള്‍ഫ് മേഖലയെ ശിഥിലമാക്കുന്ന തരത്തിലുള്ള പ്രതിസന്ധി അംഗികാരിക്കാന്‍ ഖത്തര്‍ ഭരണകൂടം ഒരുക്കമല്ല. രാജ്യത്തിന്റെ ആത്മാഭിമാനം ആര്‍ക്കു മുന്നിലും അടിയറവ് വെക്കില്ല. രാജ്യത്തെ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന് ഖത്തറിന്റെ പ്രഥമ പരിഗണനാ വിഷയമാണ്. പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം തുടരും. രാഷ്ട്രീയ എതിര്‍പ്പുകളും അഭിപ്രായഭിന്നതകളും വിയോജിപ്പുകളും സ്വാഭാവികമാണ്. എന്നാല്‍ രാജ്യത്തിനെതിരെ വളരെ ആസൂത്രിതമായ ക്യാമ്പയിനാണ് ഇപ്പോൾ നടക്കുന്നത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. ലോകകപ്പ് സംഘാടനത്തിലൂടെ ഖത്തറിന് ഒരുപാട് നേട്ടങ്ങളുണ്ടെന്നും അല്‍ഥാനി കൂട്ടിച്ചേര്‍ത്തു.

Story by
Read More >>