സിൽവിയ ഗ്രക്കോയും മകൻ നിക്കോളാസും

ഫുട്ബോൾ എന്നും വിചിത്രമാണ്, വികാരവുമാണ് അത് പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പ്രത്യാശയുടെയും കളിയാണ് ഈ അമ്മയും മകനും അതിന് നൽകുന്ന സൗന്ദര്യം ചെറുതല്ല

സിൽവിയ ഗ്രക്കോയും മകൻ നിക്കോളാസും

ഫുട്ബോൾ മൈതാനത്തെ 22 പേരുടെ മാത്രം കളിയല്ല കണ്ടു കൊണ്ടിരിക്കുന്ന ലക്ഷകണക്കിന് ആരാധകരുടേത് കൂടിയാണ്.ഉന്മാദ നൃത്തം ചവിട്ടുന്ന, സ്വന്തം ടീമിനുവേണ്ടി ആർത്തുവിളിക്കുന്ന, പരസ്പരം തല്ലുകൂടുന്ന എത്രയോ ആരാധകരുണ്ട്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തമാവുകയാണ് സിൽവിയും മകൻ നിക്കോളാസും.

കഥയിങ്ങനെ കാഴ്ചയില്ലാത്ത ഓട്ടിസം ബാധിതനായ നിക്കോളാസിനെ കാൽപന്തുകളിയുടെ ലോകം കാണിച്ചത് അമ്മ സിൽവിയ ഗ്രക്കോ ആണ്‌. ബ്രസീലിലെ ലീഗിലെ എല്ലാ മത്സരങ്ങളിലും സിൽവിയയും നിക്കോളാസും പതിവ് കാഴ്ചയാണ്. മൈതാനങ്ങളിലെ ഓരോ നീക്കവും കൺചിമ വെട്ടാതെ കണ്ടിരുന്ന് നിക്കോളാസിന് വിവരിച്ചു കൊടുക്കുന്ന സിൽവിയയുടെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായി.

കളിയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഈ അമ്മയും മകനും. സിൽവിയയെ അഭിനന്ദിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദേശങ്ങൾ വന്നു. ഫുട്ബോളിനെ അഗാധമായി സ്നേഹിച്ച ഈ അമ്മയും മകനും ആരാധകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചു. കാഴ്ചയില്ലാത്ത മകന്റെ കണ്ണായി മാറിയ ഈ അമ്മയ്ക്ക് ഫിഫയുടെ ഏറ്റവും മികച്ച ആരാധികക്കുള്ള പുരസ്കാരവും ലഭിച്ചു. സൂറിച്ചിൽ വെച്ച് നടന്ന ചടങ്ങിൽ മകനോടൊപ്പം അവർ പുരസ്കാരം ഏറ്റുവാങ്ങി.

ഫുട്ബോൾ എന്നും വിചിത്രമാണ്, വികാരവുമാണ്.അത് പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പ്രത്യാശയുടെയും കളിയാണ്. ഈ അമ്മയും മകനും അതിന് നൽകുന്ന സൗന്ദര്യം ചെറുതല്ല.

Read More >>