ഡെയർഡെവിൾസ് തിരുവനന്തപുരത്തേക്ക്

ഇന്ത്യ- ന്യൂസിലാന്റ് ടി-20 നടന്ന കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ആരാധകരുടെയും ക്രിക്കറ്റ് അധികൃതരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഡെയർഡെവിൾസ് തിരുവനന്തപുരത്തേക്ക്

ഡൽഹി ഡെയർഡെവിൾസിന്റെ ഹോം ഗ്രൗണ്ട് തിരുവനന്തപുരം സ്പോർട്ട്സ് ഹബ്ബിലേക്ക് മാറ്റാൻ സാധ്യത. സഞ്ജു സാംസണും കരുൺ നായരുമൊക്കെ തിരുവനന്തപുരത്ത് കളിച്ചേക്കുമെന്ന് ഐബി ടൈംസാണ് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യ- ന്യൂസിലാന്റ് അവസാന ടി-20 നടന്ന കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ആരാധകരുടെയും ക്രിക്കറ്റ് അധികൃതരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. കനത്ത മഴ പെയ്താലും സമയം നഷ്ടപ്പെടുത്താതെ കളി നടത്താനുതകും വിധത്തിലുള്ള ഡ്രെയിനേജ് സംവിധാനവും നിറഞ്ഞ ഗ്യാലറിയുമാണ് ഗ്രീൻഫീൽഡിനെ ക്രിക്കറ്റ് ലോകത്ത് സർവസ്വീകാര്യത നൽകിയത്. ഡൽഹിയിലെ മൂടൽമഞ്ഞും പൊടിയും ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരത്തെ ബാധിച്ച സാഹചര്യത്തിലാണ് ഡെയർഡെവിൾസ് തങ്ങളുടെ ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചിച്ചത്.

Read More >>