ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മാർക്വി താരവും പരിശീലകനുമായിരുന്ന മുൻ ഇം​ഗ്ലണ്ട് ദേശീയ താരം ഡേവിഡ് ജെയിംസ് രണ്ടാം തവണയും പരിശീലക കുപ്പായം അണിയുകയാണ്.

ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

റെനെ മ്യൂലൻസ്റ്റീന് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ ‍ഡേവിഡ് ജെയിംസ് എത്തും. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മാർക്വി താരവും പരിശീലകനുമായിരുന്ന മുൻ ഇം​ഗ്ലണ്ട് ദേശീയ താരം ഡേവിഡ് ജെയിംസ് രണ്ടാം തവണയും പരിശീലക കുപ്പായം അണിയുകയാണ്.

മ്യൂലൻസ്റ്റീൻ രാജിവെച്ചതിനെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഡേവിഡ് ജെയിംസുമായി ചര്‍ച്ച നടത്തിവരുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ കേരളം തട്ടകത്തിലെത്തിച്ച മ്യൂലൻസ്റ്റീൻ മാഞ്ചസ്റ്റർ യുനെെറ്റഡ് മുൻ പരിശീലകനാണ്. ഈ സീസണിൽ മോശം പ്രകടനം തുടര്‍ന്നതോടെയാണ് മ്യൂലൻസ്റ്റീൻ രാജിവെച്ചത്. ഇനി 11 മൽസരങ്ങള്‍ കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത്.

Read More >>